മലയാളത്തിലെ യുവ നടിയെ ബ ലാ ത്സം ഗ ം ചെയ്ത കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന് എതിരെ ആഞ്ഞനടിച്ച് നടൻ ബാബുരാജും നടി ശ്വേതാ മേനോനും. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്നും ഇയാളെ പുറത്താക്കാത്ത പക്ഷം ഞങ്ങൾ രാജിവെക്കുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.
വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഐ സി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്.
അതിൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു. വിജയ് ബാബുവിനെ തൽക്കാലം പുറത്താക്കേണ്ടതില്ല എന്ന് അമ്മയിലെ ചില അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. അയാൾക്ക് 15 ദിവസം സമയം അനുവദിക്കണം. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നാണ് ആവശ്യം.
വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തിൽ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസിയുടെ നിലപാട്.
കഴിഞ്ഞ ദിവസം ശ്വേത മേനോൻ അധ്യക്ഷയായ ഐസി കമ്മിറ്റിയുടെ യോഗം നടന്നിരുന്നു. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാല പാർവതി തുടങ്ങിയവരും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. വിജയ് ബാബുവിന് എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഐസി രേഖാമൂലം എഴുതി കൊടുത്തിരുന്നു.
വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഐസി കമ്മിറ്റി ശുപാർശ ചെയ്തു.
വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്ന് ചിലർ ആവശ്യം അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ അമ്മ പ്രസിഡന്റ് മോഹൻലാലിന് മേൽ സമ്മർദ്ദം സൃഷ്ടിക്കാനും ശ്രമമുണ്ട്. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നാണ് ആവശ്യം.
വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തിൽ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസിയുടെ നിലപാട്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങൾ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ചേർന്ന അനൗദ്യോഗിക യോഗത്തിലാണ് അംഗങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നടപടിയെടുക്കേണ്ട എന്നു പറയുന്നവർ വിജയ് ബാബുവിന് ഉണ്ടായ അനുഭവം ഉണ്ടാകുമെന്ന് ഭയമുള്ളവർ ആണെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.