അപ്പുവും മായയുമായി ഞാൻ കൂടുതൽ അടുക്കുന്നത് അപ്പോഴാണ്, താനും പ്രണവും വിസ്മയയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ദുൽഖർ സൽമാൻ

1035

കഴിഞ്ഞ 50 വർഷങ്ങളായി മലയാള സിനിമയെ താങ്ങി നിർത്തുന്ന താരരാജാക്കൻമാരാണ് മോഹൻലാലും മമ്മൂട്ടിയും. സൂപ്പർതാരങ്ങളായി തിളങ്ങിനിൽക്കുന്നതിന് ഒപ്പം തന്നെ സഹോദരങ്ങളെ പോലെ കഴിയുകയും ചെയ്യുന്ന മമ്മൂട്ടിയുടേയും മോഹൻലാലിലന്റെയും പാത പിന്തുടർന്ന് മക്കളായ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും സിനിമാമേഖലയിൽ ചുവടുറപ്പിച്ചിരുന്നു.

2012ൽ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ അഭിനയ രംഗത്തേക്ക് എത്തിയത്. വലിയ ആഘോഷമോ ആർപ്പുവിളികളോ ഒന്നുമില്ലാതെയായിരുന്നു ദുൽഖറിന്റെ തുടക്കം.

Advertisements

താരപുത്രൻ എന്നതിലുപരി കഴിവുകൊണ്ടു കൂടിയാണ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ദുൽഖർ മാറിയത്. ബാലതാരമായിട്ട് ആയിരുന്നു പ്രണവ് മോഹൻലാലിന്റെ സിനിമാ തുടക്കം. പിന്നീട് ജീത്തു ജോസഴിന്റെ ആദി എന്ന ത്രില്ലർ ചിത്രത്തിലൂടെ നായകനടനായും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ ദുൽഖറും പ്രണവുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്.

സിനിമകൾക്കൊപ്പം വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവർ. അതേസമയം പ്രണവും സഹോകരി വിസ്മയയുമായുളള കുട്ടിക്കാലത്തെ കൂടിക്കാഴ്ചകളെ കുറിച്ച് തുറന്നു പറയുകയാണ് ദുൽഖർ സൽമാൻ.

Also Read
ഒരിക്കലും അച്ഛന്റെ ആ സ്വഭാവം തനിക്ക് ഉണ്ടാവരുതെന്നാണ് ആഗ്രഹം: ശ്രീനിവാസന്റെ മോശം ശീലത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദുൽഖർ സൽമാൻ മനസു തുറന്നത്. കുട്ടിക്കാലത്ത് വളരെ കുറച്ച് അവസരങ്ങൾ മാത്രമേ തങ്ങൾ ഒരുമിച്ച് കണ്ടിട്ടുളളുവെന്നും എന്നാൽ ആ സൗഹൃദം ഇപ്പോഴും തുടരുന്നെന്നും ദുൽഖർ പറഞ്ഞു.

1995ൽ അമ്മയുടെ ആദ്യത്തെ ഷോയുടെ സമയത്താണ് ഒരു ഗ്യാപ്പിന് ശേഷം അപ്പുവിനെയും മായയെയും ഞാൻ കാണുന്നത്. അവരുമായി ഞാൻ കൂടുതൽ അടുക്കുന്നതും അപ്പോഴാണ്. അപ്പുവിന്റെയും മായയുടെയും കൂടെ ആറോ ഏഴോ കുട്ടികളുണ്ട്.

അവരുടെ കസിൻസ്, മായ അന്ന് തീരെ കൊച്ചുകുട്ടിയായിരുന്നു. അന്നേ എനിക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. അപ്പുവിനേക്കാളും മായയേക്കാളും മൂത്തയാൾ ഞാനല്ലേ. അത്യാവശ്യം പ്രായ വ്യത്യാസമുണ്ട്. ഞാനൊരു ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ അവരൊക്കെ പ്രൈമറി ക്ലാസുകളിലായിരുന്നു.
എന്റെ മോളോടൊപ്പമിരുന്ന് അവളുടെ കുട്ടിക്കളിയൊക്കെ ഞാൻ ആസ്വദിക്കാറുണ്ട്.

പണ്ടും ഞാൻ കുട്ടിക്കളി ആസ്വദിച്ചിരുന്നു. ഒരിക്കലും വലുതാവതരുതേയെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് ഞാൻ. അന്നും ഇന്നും കളിപ്പാട്ടങ്ങളൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. പിന്നീട് ഞാൻ കോളേജിൽ പോയി, അപ്പുവിനെയും മായയെയും പിന്നീട് അധികം കാണാറില്ലായിരുന്നു. പക്ഷേ പണ്ടത്തെ അടുപ്പവും ഇഷ്ടവും ഇപ്പോഴുമുണ്ട്.

മായയൊക്കെ ഇപ്പോഴും എന്നെ ചാലുച്ചേട്ടാ എന്ന് വിളിക്കുന്നത് കുട്ടിക്കാലത്ത് അങ്ങനെ വിളിച്ചുശീലിച്ചതു കൊണ്ടാണെന്നും അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു. അതേ സമയം കല്യാണി പ്രിയദർശനെ തനിക്ക് മുൻപ് അറിയില്ലായിരുന്നു എന്നും ദുൽഖർ സൽമാൻ പറഞ്ഞു. വരനെ ആവശ്യമുണ്ട് സിനിമയുടെ പൂജയ്ക്കാണ് ഞങ്ങൾ തമ്മിൽ ആദ്യം കാണുന്നത്.

Also Read
അന്ന് പ്രിയദർശൻ മോഹൻലാലിന് പകരം മണിയൻപിള്ള രാജുവിനെ നായകനാക്കി, പണിയില്ലാതെ ഒരു മാസം മോഹൻലാൽ വീട്ടിലിരുന്നു: സംഭവം ഇങ്ങനെ

അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ ചെന്നൈയിൽ പഠിക്കുമ്പോഴും പഠിച്ചുകഴിയുമ്പോഴുമൊക്കെ അവരൊക്കെ തീരെ ചെറിയ കുട്ടികളാണ്. ഏതങ്കിലും ഫങ്ഷനൊക്കെ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടാവും. പക്ഷേ ഞങ്ങൾ രണ്ടാൾക്കും അതോർമ്മയില്ലെന്നും ദുൽഖർ പറയുന്നു.

Advertisement