മേഘ്ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു, അത് കഴിഞ്ഞു, ഇപ്പോൾ കാണുകയോ വിളിക്കുകയോ ചെയ്യാറില്ല, അതിന്റെ കാര്യമില്ല: തുറന്നു പറഞ്ഞ് ഡിംപിൾ റോസ് ഒപ്പം ഡിവൈനും

183

ഒരു കാലത്ത് മലയാളം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ഡിംപിൾ റോസ്. നിരവധി ആരാധകരെ നേടിയെടുത്ത താരം വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ഏതാനും ആഴ്ചകൾക്ക് മുൻപാണ് നടി ഡിംപിൾ റോസ് താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. അതിനും മാസങ്ങൾക്ക് മുൻപ് ഡിംപിളിന്റെ സഹോദരന് ഒരു കുഞ്ഞ് ജനിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു.

Advertisements

ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ താരമെത്താറുണ്ട്.
ഡിംപിൾ റോസിന്റെ ഒരു യൂട്യൂബ് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നാത്തൂൻ ഡിവൈനും ഒന്നിച്ചുള്ള വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ താരം പങ്കുവെച്ചിരിക്കുന്നത്.

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന ക്വസ്റ്റൻ ആൻഡ് ആൻസർ വീഡിയോയായിരുന്നു അത്.
ഞങ്ങളെ കുറിച്ചുള്ള ചോദിക്കാനുള്ള അവസരമാണിതെന്ന് ഡിംപിൾ സൂചിപ്പിച്ചെങ്കിലും എല്ലാവർക്കും അറിയാനുള്ളത് നടി മേഘ്നയെ കുറിച്ചാണ്. ഡിംപിളിന്റെ സഹോദരൻ ആദ്യം വിവാഹം കഴിച്ചത് സീരിയൽ നടി മേഘ്ന വിൻസെന്റിനെ ആയിരുന്നു.

ഈ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് ഡിവൈനെ കല്യാണം കഴിക്കുന്നത്. ഇപ്പോഴും മേഘ്നയുമായി സൗഹൃദം ഉണ്ടോന്ന ചോദ്യത്തിന് ഇല്ലെന്നാണ് നടി പറയുന്നത്. ഡിവൈനുമായുള്ള കെമിസ്ട്രിയെ കുറിച്ചും ഇരുവർക്കുമിടയിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾക്ക് ഡിംപിളും ഡിവൈനും മറുപടി പറയുന്നുണ്ട്.

ഇതിനിടയിൽ നടിയും സഹോദരന്റെ മുൻ ഭാര്യയുമായ മേഘ്നയെ ഒടുവിൽ കണ്ടെതപ്പോഴാണെന്ന ഒരാളുടെ ചോദ്യത്തിനും ഡിംപിൾ വീഡിയോയിൽ മറുപടി പറഞ്ഞിട്ടുണ്ട്.

കോടതിയിൽ വെച്ച് ഒരു വട്ടം കണ്ടിരുന്നുവെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് ഡിംപിൾ പറഞ്ഞത്.മേഘ്നയുമായി ഇപ്പോഴും സൗഹൃദമുണ്ടോയെന്നുള്ള ചോദ്യത്തിനും ഡിംപിൾ മറുപടി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മേഘ്നയുമായി സൗഹൃദമില്ലെന്നാണ് ഡിംപിൾ പറഞ്ഞത്. മേഘ്നയുമായി ചെറുപ്പത്തിലെ സൗഹൃദം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അന്നേരം മുതൽ സുഹൃത്തുക്കളല്ല.

പക്ഷേ ചെറുപ്പത്തിൽ തമ്മിൽ കണ്ടിട്ടുണ്ട്. അതിന് ശേഷം ഒത്തിരി വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമതും കാണുന്നത്. പിന്നെ അവിടുന്നങ്ങോട്ട് ഫ്രണ്ട്സായി. ചെറുപ്പം തൊട്ട് സ്ഥിരമായി കാണുന്നൊരു സൗഹൃദമാണെന്ന് എവിടെയും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ കോൺടാക്ട് ചെയ്യേണ്ട കാര്യമൊന്നും വരാറില്ല. അതുകൊണ്ട് കാണുകയോ വിളിക്കുകയോ ചെയ്യാറില്ല.

മേഘ്നയുമായി ഡിംപിൾ ഒത്തിരി സ്നേഹത്തിലായിരുന്നല്ലോ. ഇനിയും കണ്ടാൽ ആ സ്നേഹം ഉണ്ടാവുമോ എന്നായിരുന്നു മറ്റൊരു ചോദ്യ. ഡിവൈനുമായി ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ സംസാരിച്ചാണ് കല്യാണം കഴിച്ച് കൊണ്ട് വന്നത്. ഡിവൈന്റെ സാന്നിധ്യത്തിലും മേഘ്നയെ കുറിച്ച് പറയാൻ ബുദ്ധിമുട്ടില്ല.

നമ്മുടെ വീട്ടിലേക്ക് ഒരാൾ വരുമ്പോൾ ഏറ്റവും സ്നേഹത്തോടെ തന്നെയാണ് സ്വീകരിക്കുക. ജീവിതം മുഴുവൻ കൂടെ ഉണ്ടാവുമെന്ന് കരുതിയാണല്ലോ. ഞാൻ ആൻസൺ ചേട്ടനെ കല്യാണം കഴിച്ചപ്പോഴും അങ്ങനെ വിചാരിച്ചിട്ടാണ്. ജീവിച്ച് തുടങ്ങുമ്പോൾ തന്നെ താളപിഴകൾ വന്നാൽ അതുവരെയുള്ള കാര്യങ്ങൾ അതിനനുസരിച്ച് മാറാം.

സ്നേഹവും സ്നേഹകുറവുമൊക്കെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ്. മേഘ്ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അത് കഴിഞ്ഞു. ഇപ്പോൾ ഞങ്ങൾ സന്തോഷത്തിലാണ്. ഡിംപിളിന് ഡിവൈനിനെയാണോ മേഘ്നയെ ആണോ കൂടുതലിഷ്ടമെന്ന ചോദ്യത്തിന് കുടുംബ കലഹം ഉണ്ടാക്കുന്ന ചോദ്യമായി പോയല്ലോ എന്ന് ഡിവൈൻ പറയുന്നു. വല്ലാത്ത ചോദ്യമായി പോയി.

എനിക്കും അത്രയേ പറയാനുള്ളു. ഡിവൈനെ ഇഷ്ടമുള്ളത് കൊണ്ടാണല്ലോ ഇവിടെ ഇപ്പോൾ ഇരിക്കുന്നത്.
മേഘ്നയുടെ സീരിയലുകൾ കാണാറുണ്ടോയെന്നും മേഘ്ന വീട്ടിൽ നിന്ന് പോയപ്പോൾ എന്ത് തോന്നിയെന്നുമൊക്കെയുള്ള ചോദ്യങ്ങൾക്കും ഡിംപിളിന് ഉത്തരം നൽകുന്നുണ്ട്.

ചന്ദനമഴ പരമ്പരയിലൂടെയാണ് മേഘ്ന മലയാളികൾക്ക് പ്രിയപ്പെട്ടവളായത്. തമിഴ് സീരിയലുകളിലും മേഘ്ന അഭിനയിച്ചിട്ടുണ്ട്. 2017 ഏപ്രിൽ മുപ്പത്തിനായിരുന്നു മേഘ്‌നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടന്നത്. 2019ൽ ഇവർ വിവാഹമോചിതരായി. ലോക്ഡൗൺ സമയത്തായിരുന്നു ഡോണിന്റെ രണ്ടാം വിവാഹം കോട്ടയം സ്വദേശി ഡിവൈൻ ക്ലാരയെ ആണ് മിന്ന് കെട്ടിയത്. ഈ വർഷം ഇവർക്കൊരു ആൺകുഞ്ഞ് ജനിച്ചിരുന്നു.

Advertisement