താര സുന്ദരി അനുഷ് ഷെട്ടി വിവാഹിതയാകുന്നു, വരൻ ദുബായിലെ പ്രമുഖ ബിസിനസുകാരൻ, സങ്കടത്തിലും സന്തോഷത്തിലും ആരാധകർ

108

നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ കിടിലൻ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറിയ താരസുന്ദരിയാണ് നടി അനുഷ്‌ക ഷെട്ടി. ആയിരം കോടിക്ലബ്ബിലെത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി അടക്കമുള്ള സിനിമകളിലൂടെയാണ് അനുഷ്‌ക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

മലയാളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്. സോഷ്യൽ മീഡിയയും ആരാധകരും പലപ്പോഴും അനുഷ്‌കയുടെ സ്വകാര്യ ജീവിതത്തിന് പിന്നാലെ പോകുന്നതും പതിവാണ്. ഇപ്പോഴിതാ അനുഷ്‌കയുടെ സ്വകാര്യ ജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ അനുഷ്‌കയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

Advertisements

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനുമായി അനുഷ്‌ക ഉടനെ കല്യാണം കഴിക്കുമെന്നാണ് പ്രചരണങ്ങൾ. വരന് അനുഷ്‌കയേക്കാൾ പ്രായം കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വാർത്തയോട് അനുഷ്‌ക ഉടനെ തന്നെ പ്രതികരിക്കുമെന്നും വ്യക്ത വരുത്തുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേ സമയം ബാഹുബലി നായകൻ പ്രഭാസും അനുഷ്‌കയും തമ്മിൽ പ്രണയം ആണെന്ന് പ്രചരണം ഉണ്ടായിരുന്നു. ഇരുവരേയും പല വേദികളും ഒരുമിച്ച് കണ്ടതായിരുന്നു ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ തങ്ങൾ പ്രണയത്തിലാണെന്നത് വ്യാജ വാർത്തയാണെന്ന് ഇരുവരും അപ്പോഴെല്ലാം തിരുത്തുകയായിരുന്നു.

അതിന് മുമ്പ് ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും വാർത്തകളുണ്ടായിരുന്നു. പിന്നീട് ഈ വാർത്ത നിഷേധിച്ച് അനുഷ്‌ക തന്നെ രംഗത്ത് എത്തുകയായിരുന്നു. രാഘവേന്ദ്ര റാവുവിന്റെ മകനുമായും അനുഷ്‌കയെ ചിലർ ചേർത്തുവച്ച് പ്രചരണം നടത്തിയിരുന്നു.

എന്നാൽ അതും വ്യാജ വാർത്തയാണെന്ന് തെളിഞ്ഞു. പുതിയ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഉടനെ തന്നെ അറിയാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. നിശബ്ദമായിരുന്നു അനുഷ്‌കയുടെ അവസാനം റിലീസ് ചെയ്ത സിനിമ. ആർ മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രം ശ്രദ്ദ നേടിയിരുന്നു.

ജതി രത്നലു താരം നവീൻ പൊളിഷെട്ടിയോടൊപ്പമുള്ള സിനിമയാണ് അനുഷ്‌കയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രം അണിയറയിൽ തയ്യാറെടുക്കുകയാണ്. അതേ സമയം താൻ വിവാഹിതയാകുന്ന ദിവസം തന്റെ കാമുകൻ ആരായിരുന്നു എന്ന് വെളിപ്പെടുത്തുമെന്ന് അനുഷ്‌ക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Advertisement