കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിലെ സൂപ്പർതാരം മോഹൻലാലിന്റെ കരുതൽ നമ്മൾ കണ്ടതാണ്. തന്റെ സഹതാരങ്ങളുടെ ക്ഷേമമന്വേഷിച്ച് വിളിക്കുകയും സിനിമമേഖലയിലെ ദിവസ വേതനക്കാർക്ക് സഹായം എത്തിക്കുകയും താരം ചെയ്തിരുന്നു.
ഇപ്പോൾ നടൻ നിർമൽ പാലാഴിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയ കയ്യടക്കുന്നത്. വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് നിർമൽ അയച്ച സന്ദേശത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്.
വിവാഹവാർഷിക ആശംസകൾ അറിയിച്ചതിന് നന്ദി പറഞ്ഞതിനൊപ്പം എല്ലാവരും സുരക്ഷിതരല്ലേ എന്നു ചോദിക്കാനും താരം മറന്നില്ല. സുരക്ഷിതരാണെന്നു പറഞ്ഞപ്പോൾ നന്നായി ഇരിക്കൂ എന്ന് അടുത്ത മറുപടി. ഈ പോസ്റ്റ് കാണുമ്പോൾ ജാഡ എന്നോ അൽപ്പനെന്നോ വിളിച്ചാലും കുഴപ്പമില്ല എന്ന അടിക്കുറിപ്പോടെയാണ് നിർമൽ മെസേജിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.
ലാലേട്ടൻ അയച്ചമറുപടിയുടെ സ്‌ക്രീൻഷോട്ടുമായി നിർമൽ പാലാഴി പങ്കുവംച്ച കുറിപ്പ് ഇങ്ങനെ
ഈ പോസ്റ്റ് ഇട്ടതു കാണുമ്പോൾ ജാഡയെന്നോ, അർദ്ധരാത്രിയിൽ കുടപിടിക്കുന്നവൻഎന്നോ, അൽപ്പൻ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല. സന്തോഷം അങ്ങേ തലക്കിൽ വന്നപ്പോൾ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി.’
നേരത്തെ ലോക്ഡൗണിന് ഇടെ ക്ഷേമം അന്വേഷിച്ച് വിളിച്ചരുന്ന വിവരം നടൻ മണിക്കുട്ടനും, ഹരീഷ് പേരടിയും വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരും ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. ഇവരുടെ വെളിപ്പെടുത്തലും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.