5 വയസ്സുള്ളപ്പോൾ മകൻ മരിച്ചു, അതോടെ മാനസികമായി തകർന്നു, ആ ത്മ ഹ ത്യ ചെയ്യാൻ തുനിഞ്ഞു, ഭാര്യയുമായി പിരിഞ്ഞു, നടൻ പ്രകാശ് രാജിന്റെ ജീവിതം ഇങ്ങനെ

6183

വർഷങ്ങളായി തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറസാന്നിധ്യമാണ് നടൻ പ്രകാശ് രാജ്. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ അദ്ദേഹം നായകനായാലും വില്ലനായാലും ലഭിക്കുന്ന ഏത് കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവാണ് താരാമാണ്.

നിരവധി ശക്തമായ കഥാപാത്രത്തിലൂടെ അദ്ദേഹം പ്രേക്ഷക പ്രശംസ നേടി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ആരാധകർക്ക് അറിയാത്ത പല കഥകളും ഉണ്ട്. അതിലൊന്ന് താരത്തിന്റെ മകന്റെ വേർപാടും ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചതും ഒക്കെയാണ്. ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചതിന് ശേഷം പ്രകാശ് രാജ് വീണ്ടും വിവാഹിതനാവുകയും മക്കളുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയുമാണ് ഇപ്പോൾ.

Advertisements

എന്നാൽ തന്റെ ജീവിതത്തിൽ വളരെ ഇമോഷണൽ ആവേണ്ടി വന്ന സാഹചര്യത്തിൽ ആ ത്മ ഹ ത്യ ചെയ്യാൻ വരെ തീരുമാനിച്ചിരുന്നു എന്നാണ് താരം പറയുന്നത്. അടുത്തിടെ മാധ്യമ പ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ ആയിരുന്നു നടൻ മനസ് തുറന്നത്. 1994 ലാണ് പ്രകാശ് രാജ് നടി ലളിത കുമാരിയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും പൂജ, മേഘ്ന എന്നിങ്ങനെ രണ്ട് പെൺകുട്ടികളും സിദ്ധു എന്ന് വിളിക്കുന്ന മകനുമായിരുന്നു ഉണ്ടായിരുന്നത്.

Also Read
ഭർത്താവിനും മക്കൾക്കും ഒപ്പം കസവ് വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, ഏറ്റെടുത്ത് ആരാധകർ

എന്നാൽ 2004 ൽ മകൻ സിദ്ധു മ രി ച്ചു. ഇതോടെ താരദമ്പതിമാർ വേർപിരിയാൻ തീരുമാനിക്കുക ആയിരുന്നു. 2009 ൽ നിയമപരമായി വിവാഹ മോചിതരാവുകയും ചെയ്തു. ശേഷം 2010 ൽ കൊറിയോഗ്രാഫർ പൊണി വർമ്മയെ നടൻ വിവാഹം കഴിച്ചു. 2015 ൽ ഇവർക്ക് ഒരു മകൻ ജനിക്കുകയും ചെയ്തു. എന്നാൽ ആദ്യ ഭാര്യ ലളിത കുമാരിയുമായിട്ട് ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് താൻ വിവാഹമോചിതൻ ആയതെന്നും അതിന് ശേഷമാണ് പൊണി വർമ്മയെ വിവാഹം കഴിച്ചതെന്നുമാണ് താരം പറയുന്നത്.

തന്റെ ഫാം ഹൗസിൽ വെച്ച് അബദ്ധത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും തെന്നി വീണാണ് അഞ്ച് വയസുകാരനായ മകൻ മ രി ച്ച തെ ന്നും അദ്ദേഹം കൂട്ടി ചേർത്തു. ആ സമയത്ത് തനിക്കും ആ ത്മ ഹ ത്യ ചെയ്യാനാണ് തോന്നിയത്. എങ്കിലും പിന്നീട് ആ ചിന്ത മാറ്റി ദുരിതബാധിതരെ സഹായിക്കാം എന്ന് തീരുമാനിക്കുകയാണ് ചെയ്തതെന്നും പ്രകാശ് രാജ് പറയുന്നു.

കേവലം ഒരടി മാത്രം ഉയരമുള്ള മേശയിൽ കയറി നിന്ന് പട്ടം പറത്തുന്നതിനിടെയായിരുന്നു പ്രകാശ് രാജിന്റെ മകൻ താഴെ വീഴുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് താരപുത്രൻ അന്തരിച്ചത്. മറ്റ് എന്തിനെക്കാളും വേദനയായിരുന്നു മകന്റെ വേർപാട് തന്നതെന്നാണ് മുൻപൊരു അഭിമുഖത്തിൽ നടൻ വെളിപ്പെടുത്തിയത്.

മകൻ പോയതോട് കൂടിയാണ് പ്രകാശ് രാജിന് ഭാര്യയുമായിട്ടുള്ള സമവാക്യങ്ങൾ മാറി തുടങ്ങിയത്. ഭർത്താവിനെ വിട്ട് പിരിയാൻ ലളിത കുമാരി ആഗ്രഹിച്ചില്ലെങ്കിലും ആ ബന്ധത്തിൽ നിൽക്കാൻ നടൻ തയ്യാറായില്ല. ഒടുവിൽ പിരിയുകയായിരുന്നു. ആദ്യ ബന്ധത്തിലെ മക്കൾ അച്ഛന്റെയും അമ്മയുടെയും കൂടെ മാറി മാറി നിൽക്കും.

Also Read
എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവൾ ധരിക്കും വേറാരും അതിൽ ഇടപെടണ്ട, ഭർത്താവായ എനില്ലാത്ത എന്ത് ദണ്ണമാണ് നാട്ടുകാർക്ക് ഉണ്ടാകുന്നത്: പൊട്ടിത്തെറിച്ച് ജീവ

ലളിതകുമാരിയുമായി പിരിഞ്ഞതിന് ശേഷം ഒരു സിനിമാ ലൊക്കേഷനിൽ വെച്ചാണ് പൊണി വർമ്മയെ പ്രകാശ് രാജ് കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിൽ പെട്ടെന്ന് അടുപ്പത്തിലാവുകയും തൊട്ടടുത്ത വർഷം തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോൾ മകന്റെയും ഭാര്യയുടെയും കൂടെ സിനിമകളിൽ അഭിനയിച്ച് സന്തുഷ്ടനായി കഴിയുകയാണ് താരം.

Advertisement