കഴിഞ്ഞ ദിവസമായിരുന്നു ബസ് യാത്രയ്ക്കിടെ തന്നെ ഉ പ ദ്ര വിച്ച ആളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപ്പിച്ച പെൺക്കുട്ടിയുടെ കഥ വാർത്തകളിൽ നിറഞ്ഞത്. ആരതി എന്ന പെൺകുട്ടി ആയിരുന്നു ഞരമ്പനെ പഞ്ഞിക്കിട്ട് കൈയ്യടി നേടിയത്.
സംഭവം പുറത്തറിഞ്ഞതോടെ നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ബസ് യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ ആളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപ്പിച്ച ആരതിക്ക് അഭിനന്ദനങ്ങളുമായി നടി നവ്യ നായർ രംഗത്ത് എത്തിയിരിക്കുകയാണ്.
സംഭവത്തിന്റെ വാർത്തക്ക് താഴെ രമ്യ എസ്. ആനന്ദ് എന്ന പ്രൊഫൈലിൽ നിന്നുവന്ന ‘ഒരുത്തീ’ എന്ന കമന്റിന്റെ സ്‌ക്രീൻ ഷോട്ടാണ് നവ്യ പങ്കുവെച്ചത്. ആരതി മറ്റൊരുത്തീ, ഒരു’ത്തീ’, എന്നാണ് വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച് നവ്യ ഫേസ്ബുക്കിൽ കുറിച്ചത്.
കാഞ്ഞങ്ങാട് ടൗണിൽ വെച്ച് സ്വകാര്യ ബസ് സമരം നടത്തിയപ്പോഴായിരുന്നു കരിവെള്ളൂർ സ്വദേശിനി പിടി ആരതിക്ക് ഉപദ്രവം ഏൽക്കേണ്ടിവന്നത്. സ്വകാര്യ ബസ് പണിമുടക്ക് നടന്നപ്പോഴായിരുന്നു സംഭവം. സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കെഎസ്ആർടിസി ബസിലായിരുന്നു ആരതിയുടെ യാത്ര. ബസിൽ നല്ല തിരക്കായിരുന്നു.
കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടെക്ക് പോകുന്നതിന് ഇടെയാണ് ആരതിക്ക് ദുരനുഭവം ഉണ്ടാകുന്നത്. ഇതോടെ ആരതി പിങ്ക് പൊലീസിനെ വിളിക്കാൻ ഫോണെടുക്കുത്തതോടെ, അടുത്ത സ്റ്റോപ്പായ കാഞ്ഞങ്ങാട്ട് വണ്ടി നിർത്തിയപ്പോൾ ഉ പ ദ്ര വി ച്ചയാൾ ഇറങ്ങിയോടുകയുമായിരുന്നു.
പിന്നീട് പിന്നാലെയോടിയാണ് ഇയാളെ ആരതി പിടികൂടിയത്. ഉടനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മാണിയാട്ട് സ്വദേശിയായ 52 കാരൻ രാജീവനാണ് സംഭവത്തിൽ പൊലീസ് പിടിയിലായത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായതിന് പിന്നാലെയാണ് അഭിനന്ദവുമായി നവ്യാ നായർ എത്തിയിരിക്കുന്നത്.
അതേസമയം നവ്യയുടെ മടങ്ങി വരവ് ചിത്രമാണ് ഒരുത്തീ. ഈ സിനിമയിലും സമാനമായ ഒരു സാഹചര്യമാണ് ഉള്ളത്. മാല പൊട്ടിച്ചു ഓടിയ കള്ളനെ മണിക്കൂറുകളോളം പിന്തുടർന്ന് പിടിച്ച് പൊലീസിനെ ഏൽപ്പിക്കുകയാണ് ഒരുത്തീയിലെ നായിക.
വികെ പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ സിനിമ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നവ്യയുടെ ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. കുടുംബ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്.
ചിത്രത്തിൽ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിനായകൻ അവതരിപ്പിച്ച എസ് ഐ ആന്റണിയുടേത്. രാധാമണി എന്ന ബോട്ട് കണ്ടക്ടറായാണ് നവ്യ ചിത്രത്തിൽ എത്തിയത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യാ നായർ മലയാളത്തിൽ അഭിനയിച്ച സിനിമയാണ് ഒരുത്തീ.