മലയാളം മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. വാനമ്പാടി എന്ന സൂപ്പർ പരമ്പര അവസാനിച്ചതിന് ശേഷം ഏഷ്യാനെറ്റിൽ തുടങ്ങിയ ഈ പരമ്പര പ്രായഭേദമന്യേ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.
തമിഴിലെ സൂപ്പർ പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കായ സാന്ത്വനം നിർമ്മിച്ചിരിക്കുന്നത് മലയാള സിനിമയിലെ മുൻകാല നായികാ നടി ചിപ്പി രഞ്ജിത്താണ്. ചിപ്പി തന്നെയാണ് സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
Also Read
സിനിമയിലേക്ക് വന്നപ്പോൾ അച്ഛൻ നൽകിയ ആ ഒരു ഉപദേശം ഞാൻ മൈൻഡ് ചെയ്തട്ടേയില്ല: തുറന്നു പറഞ്ഞ് അഹാന കൃഷ്ണ
അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് ഈ സീരിയൽ മിനിസ്‌ക്രീൻ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.
ഭർത്താവ് സത്യനാഥനായി എത്തുന്നത് രാജീവ് പരമേശ്വർ ആണ്. കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്.
പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞിരിക്കുകയാണ്. അച്ചു സുഗന്ധാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോളിതാ തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി സംസാരിക്കുകയാണ് കണ്ണന്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്. അച്ചു സുഗന്ധിന്റെ വാക്കകുകൾ ഇങ്ങനെ:
തിരുവനന്തപുരത്ത് അയിരൂർ ആണ് നാട്, പഠിക്കുന്ന കാലത്തേ നാടകവും മിമിക്രിയുമൊക്കെയാണ് പ്രധാനം. നടനാകുകയായിരുന്നു ലക്ഷ്യം പ്ലസ് ടൂ കഴിഞ്ഞ്, ഡിഗ്രിക്ക് ഡിസ്റ്റൻസായി ജോയിൻ ചെയ്‌തെങ്കിലും അപ്പോഴേക്കും സീരിയലിൽ അവസരം വന്നു. അച്ഛൻ സുഗന്ധൻ പി അയിരൂർ.
മേശിരിപ്പണിയാണ് അച്ഛന് അമ്മ രശ്മി തൊഴിലുറപ്പിന് പോകും. അനിയത്തി അഞ്ജു നഴ്‌സിങ് കഴിഞ്ഞ് ഇപ്പോൾ മഞ്ചേരി സർക്കാർ ആശുപത്രിയിൽ താൽക്കാലികമായി ജോലി ചെയ്യുന്നു. പഠനം പൂർത്തിയാക്കും മുൻപ് ഞാൻ സീരിയൽ രംഗത്തേക്കെത്തിയപ്പോൾ വീട്ടിൽ നിന്നു പൂർണ പിന്തുണയായിരുന്നു.
ഒരാൾ അച്ഛനെ പറഞ്ഞു പറ്റിച്ച് പണിയെടുപ്പിച്ച സംഭവം പോലും ആ പിന്തുണ തെളിയിക്കുന്നതാണല്ലോ. ഞാൻ അഭിനയ മോഹവുമായി നടക്കുന്നതിൽ നാട്ടിൽ പലരും പരിഹസിച്ചിരുന്നു. ഇപ്പോൾ അതൊക്കെ മാറിത്തുടങ്ങി. അനിയത്തിയാണ് എന്റെ ജീവൻ. അവൾ തരുന്ന പിന്തുണ എനിക്കു നൽകുന്ന ഊർജം വളരെ വലുതാണ്. എന്റെ വലിയ വിമർശകയും അവളാണെന്നും അച്ചു പറയുന്നു.