മലയാളികൾക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് പ്രിയാമണി. തെലുങ്ക് ചിത്രത്തിലൂടെഅരങ്ങേറി പിന്നീട് തെന്നിന്ത്യയ്ക്ക് ഒപ്പം മലയാള സിനിമയിലും ശക്തമായ സാന്നിധ്യമായി മാറിയ പ്രിയാമണി പകുതി മലയാളിയാണ്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം പ്രിയാമാണി വേഷമിട്ടിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിസിനസ്സുകാരൻ മുസ്തഫയെ പ്രിയാമണി പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമായ താരം മിനിസ്‌ക്രീനിലെ ചില റിയാലിറ്റി ഷോകളിലും സജീവമാണ്.
Also Read
സിനിമയിലേക്ക് വന്നപ്പോൾ അച്ഛൻ നൽകിയ ആ ഒരു ഉപദേശം ഞാൻ മൈൻഡ് ചെയ്തട്ടേയില്ല: തുറന്നു പറഞ്ഞ് അഹാന കൃഷ്ണ
സോഷ്യൽ മീഡിയയിൽ നടി ഏറ സജീവയാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും നടി ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. നടിമാർക്ക് പല തരത്തിലുള്ള അശ്ലീലത നിറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടിവരാറുണ്ട്. പലപ്പോഴും ഇത്തരം വാക്കുകൾക്ക് അവർ വ്യക്തമായ മറുപടിയും നൽകാറുണ്ട്. ഇക്കുറി നടി പ്രിയാമണിയാണ് ഇത്തരത്തിലുള്ള കമന്റിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അശ്ലീല ചിത്രങ്ങൾ അപ്ലോഡ് ചെയ്യാമോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഉടൻ തന്നെ പ്രിയാമണി മറുപടിയും നൽകി. ആദ്യം നിങ്ങളുടെ അമ്മയോടും പെങ്ങളോടും ചോദിക്കൂ. അവർ ചെയ്തതിന് ശേഷം ഞാൻ ചെയ്യാം, പ്രിയാമണിയുടെ മറുപടി.
പ്രിയാമണിയെ പിന്തുണച്ച് താരങ്ങൾ ഉൾപ്പടെ നിരവധിപേർ രംഗത്തുവന്നു. ഇത്തരം വ്യാജ മുഖങ്ങളുമായി എത്തുന്ന ശല്യക്കാരെ സൈബർ പൊലീസിനെ ഉപയോഗിച്ച് കണ്ടെത്തണമെന്നും ഇത്തരക്കാർക്കുള്ള മറുപടി ഇത് തന്നെയാണെന്നുമാണ് പലരുടേയും പ്രതികരണം.
നിയമപരമായി മുന്നോട്ടുപോകണമെന്നും ഈ വ്യാജ ഐഡിയിലെ ആളിന്റെ യഥാർഥ മുഖം സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടണമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഏവരു ആറ്റഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണിയുടെ സിനിമയിലേക്കുള്ള തുടക്കം.
തുടർന്ന് പൃഥ്വിരാജ് ചിത്രം സത്യത്തിലൂടെ മലയാളത്തിലേക്കും. 2007ൽ പരുത്തിവീരനിലൂടെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരവും പ്രിയാമണി സ്വന്തമാക്കി. പതിനെട്ടാം പടിയാണ് നടിയുടേതായി പുറത്തിറങ്ങിയ അവസാന മലയാളം ചിത്രം. സൂപ്പർ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാൻ രണ്ടാം സീസണിലാണ് പ്രിയാമണി ഇപ്പോൾ അഭിനയിക്കുന്നത്. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി തിരക്കിലാണ് താരം.