അവർഡ് വരെ നേടി മികച്ച നടിയെന്ന് പേരെടുത്തു, തിളങ്ങി നിൽക്കുമ്പോൾ ജോമോനുമായി പ്രണയ വിവാഹം, വേർപിരിയലും: നടി ആൻ അഗസ്റ്റിന്റെ ജീവിതം ഇങ്ങനെ

531

മലയാളികൾക്ക് ഏറെ ഇഷ്ട്‌പെട്ട നായികയായിരുന്നു ആൻ അഗസ്റ്റിൻ. അന്തരിച്ച നടനും നിർമ്മാതാവുമായ അഗസ്റ്റിന്റെ മകളായ ആൻ മലയാള സിനിമയിലെ എൽസമ്മ എന്ന ആൺകുട്ടിയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൽ ചലച്ചിത്ര രംഗത്തെത്തിയത്.

എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിന് പിന്നാലെ ഒരു പിടി മലയാള സിനിമയിൽ കൂടി അഭിനയിച്ച ആനിന് മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാനും സാധിച്ചു. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്,പൃഥ്വിരാജ്, ബിജു മേനോൻ, വിജയരാഘവൻ,ബിജു മേനോൻ, ജയ സൂര്യ,നിവിൻ പോളി, ഫഹദ് ഫാസിൽ തുടങ്ങിയ നായകന്മാർക്ക് ഒപ്പം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

Advertisements

Also Read
ഒരിക്കലും മമ്മൂക്കയെ എഴുതിത്തള്ളാനാകില്ല, അനുഭവ സമ്പത്ത് എന്നൊരു സാധനമുണ്ട് അദ്ദേഹത്തിന്, മമ്മൂക്ക ഡൗൺ ആയപ്പോഴാണ് ആ സിനിമ വരുന്നത്; സിദ്ധീഖ്

2013 മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ആൻ അഗസ്റ്റിനു ലഭിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. ഏറെ നാളത്തേ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ അടുത്തിടെ താരം വിവാഹബന്ധം വേർപെടുത്തുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു.

താരത്തിന്റെ ഭർത്താവ് ജോമോൻ ടി ജോൺ വിവാഹമോചന ആവശ്യപ്പെട്ട് 2021 ഫെബ്രുവരി 9 നു ചേർത്തല കുടുംബ കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഇരുവരും 2014 ലാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ ഏറെ നാളായി അകൽച്ചയിലായിരുന്നു.

ഏഴുവർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും ഇപ്പോൾ അവസാനിപ്പിക്കുന്നു എന്ന് അറിയിച്ചത്. 2014 ൽ ആണ് ജോമോനും ആനും വിവാഹിതരായത്. ഏറെ നാളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു എന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്.

നിരവധി സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയെടുത്ത ബെസ്റ്റ് സിനിമാറ്റോഗ്രാഫർ ആണ് ജോമോൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ഒരു വടക്കൻ സെൽഫി ,ലവ്വ് ആക്ഷൻ ഡ്രാമ, തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജോമോൻ ആണ്.

ആനിനെ നേരിൽ കാണും മുമ്പ് ആൻ അഭിനയിച്ച ഒരു സിനിമ പോലും ജോമോൻ കണ്ടിട്ടില്ല എന്ന് മുൻപ് ഒരു അഭിമുഖത്തിൽ ഇരുവരും പറഞ്ഞിരുന്നു. അഭിമുഖങ്ങളിൽ നിന്ന് ആളിത്തിരി ജാഡയൊക്കെയുള്ള കക്ഷിയാണെന്നാണ് ജോമോൻ മനസിലാക്കിയിരുന്നത്. അതിനൊക്കെ ശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിൽ ആകുന്നതും.

Also Read
അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളർത്തിയതെന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്ന് പിഷാരടി, അവനിപ്പോൾ ജാഡയാണ് ഞാൻ സംസാരിക്കാറൊന്നുമില്ലെന്ന് ധർമ്മജൻ

ഇപ്പോഴിതാ ഇരുവരുടെയും വിവാഹ മോചന വാർത്ത പുറത്ത് വന്നതോടെ പഴയ അഭിമുഖങ്ങളിൽ ഇവർ പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്ഇരുവരുടെയും പ്രണയവും, പുറത്തുവന്ന വിവാഹമോചനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയിരുന്നു. ഇതിനിടയിൽ ആണ് ആനിന്റെ അമ്മയുടെ വാക്കുകളും വൈറൽ ആകുന്നത്.

ആനിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നു ജോമോൻ പറഞ്ഞ ഉടൻ ആനിന്റെ അമ്മ ചോദിച്ചതിങ്ങനെ’ എന്ന ക്യാപ്ഷനോടെയാണ് ഒരു മാധ്യമ റിപ്പോർട്ട് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്. എന്ന മറുചോദ്യമാണത്രെ അമ്മ ഉന്നയിച്ചത്. അമ്മയുടെ ചോദ്യത്തിന് മൂന്നാഴ്ച എന്നു ജോമോൻ മറുപടി പറഞ്ഞപ്പോൾ, മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന മറു ചോദ്യം വീണ്ടും അമ്മ തിരിച്ച് ചോദിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേ സമയം 2017 ൽ പുറത്തിറങ്ങിയ സോളോയിലാണ് താരം അവസാനമായി അഭിനയിച്ചത്.

Advertisement