ഇപ്പോൾ പലതും ഒരു ആഡംബരമായി തോന്നുന്നു, ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ഞങ്ങളുടെ വീട്ടിൽ ഇതൊക്കെ ഉണ്ടാവുമോയെന്ന് അറിയില്ല: വേദന പങ്കുവെച്ച് ജാൻവി കപൂർ

26

കൊറോണ കാലത്തെ ലോക്ഡൗണിൽ വീട്ടിൽ തന്നെ സമയം ചിലവിടുകയാണ് ശ്രീദേവിയുടെയും ബോണികപൂറിന്റെയും മകൾ ജാൻവി കപൂർ. ഈ ലോക്ക് ഡൗൺ ദിനങ്ങൾ തന്നെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചുവെന്നാണ് താരം പറയുന്നത്. വികാരനിർഭരമായൊരു കുറിപ്പും താരപുത്രി പങ്കുവച്ചിരിക്കുന്നു.

ഞാൻ കഴിക്കുന്ന ഭക്ഷണണത്തിന്റെ വില എത്രത്തോളമെന്ന് മനസിലാക്കാൻ സാധിച്ചു. ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ഞങ്ങളുടെ വീട്ടിലെ റേഷൽ ഉണ്ടാവുമോയെന്ന് അറിയില്ല, ആരെങ്കിലും പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയാൽ അവരുടെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്നാണ് അറിയുന്നത്.

Advertisements

ഇക്കാര്യങ്ങൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ എന്നെ വിഷമിപ്പിക്കുന്നു. ഇപ്പോഴും ഈ അവസ്ഥകളിലെ മിക്കതിനേക്കാളും മികച്ചതാണ് എനിക്കുള്ളത്, ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ എനിക്കുണ്ട്. ഞാൻ സ്വാർത്ഥയും നിരുത്തരവാദിയുമാണെന്ന് ഞാൻ മനസ്സിലാക്കി.

അമ്മയുടെ മണം ഇപ്പോഴും ആ മുറിയിലുണ്ട്. ശരിക്കും ഖുശി എന്നേക്കാളും അടിപൊളിയാണ്. ലോകത്തിൽ തന്നെ വളരെ തമാശക്കാരായ സുഹൃത്തുക്കളാണ് എനിക്കുളളതെന്ന് ഞാൻ മനസിലാക്കി. എന്റെ ആരോഗ്യം നോക്കാനും വർക്കൗട്ട് ചെയ്യാനും വേറെ ഒരാളുടെ ആവശ്യമില്ലെന്ന് മനസിലാക്കി.

അച്ഛൻ എന്നെ മിസ് ചെയ്യുന്നുവെന്ന് ഞാൻ മനസിലാക്കി. ലോക്ക് ഡൗണിന് മുൻപ് അദ്ദേഹം വീട്ടിൽ ഉളളപ്പോഴെല്ലാം ഞാനും ഖുശിയും ജോലി കഴിഞ്ഞോ മീറ്റിങ്ങ് കഴിഞ്ഞോ, സുഹൃത്തുക്കളുടെ വീട്ടിൽ നിന്നോ മടങ്ങി വന്നോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കും.

ഇപ്പോൾ ഞാൻ ഉറക്കമെഴുന്നേറ്റ് ഹാളിലേക്ക് വരുമ്‌ബോൾ സോഫയിൽ ചിരിച്ചുകൊണ്ട് അച്ഛൻ ഇരിക്കുന്നത് കാണാം. ഇപ്പോൾ ദിവസം മുഴുവനും ഞങ്ങൾക്കൊപ്പം അച്ഛനുണ്ട്. മുമ്പ് പല കാര്യങ്ങൾക്കും പലരെയും ഞാൻ ആശ്രയിക്കുന്നുണ്ട്, ഇപ്പോൾ പലതും ഒരു ആഡംബരമായി എനിക്ക് തോന്നുന്നു, എന്നാൽ അതിപ്പോൾ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ആവശ്യമാണ്.

എന്തിനെയും അതിജീവിക്കാൻ സംഗീതം സഹായിക്കുമെന്ന് ഞാൻ മനസ്സിലാക്കി. മറ്റെന്തിനെക്കാളും സിനിമയെ ഞാൻ ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കി. സിനിമ കാണാനും അവയെക്കുറിച്ച് ചിന്തിക്കാനും സ്വപ്നം കാണാനും ഞാൻ ഇഷ്ടപ്പെടുന്നു’- ജാൻവി കപൂർ കുറിച്ചു.

Advertisement