ഏറ്റവും കൂടുതൽ എനിക്ക് മെസേജ് അയക്കുന്നത് ഒരു പെൺകുട്ടിയാണ്, ആ പെൺകുട്ടി ആരാണെന്ന് വെളിപ്പെടുത്തി ‘കേശു’ അൽസാബിത്ത്

312

മലയാളം മിനിസ്‌ക്രീനിൽ ഏറെ സൂപ്പർഹിറ്റായി മാറിയ ഹാസ്യ പരമ്പര ആയിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ അതിലെ അഭിനേതാക്കളും മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരർ ആയിരുന്നു.

ഈ പരമ്പരയിലുടെൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കുട്ടികുറുമ്പൻ ആണ് അൽസാബിത്ത്. ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനായിരുന്നു കേശു എന്ന അൽസാബിത്ത്.
സീരിയലിലെ ഒരു കാഥാപാത്രം ആയിട്ടല്ല കേശുവിനെ മലയാളി പ്രേക്ഷകർ കാണുന്നത്.

Advertisements

തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിട്ട് തന്നെയാണ്. ചെറുപ്രായത്തിൽ തന്നെ കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറാൻ ഈ കുട്ടി താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് അതിനു പിന്നിലുള്ള സത്യം. കേശുവിന്റെ യാതാർത്ഥ പേര് അൽസാബിത്ത് എന്നാണെങ്കിലും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ എല്ലാവരുടേയും കേശുകുട്ടനാണ് താരം ഇന്നും.

Also Read
എനിക്ക് തടി കൂടിയിട്ടുണ്ട്, കാണാൻ ഇങ്ങനെയാണ്, താൻ ഗർഭിണിയാണെന്ന വർത്തകൾക്ക് പ്രതികരണവുമായി എലീന പടിക്കൽ

ഈ ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ ഏറ്റെടുത്ത് ജീവിക്കാൻ തുടങ്ങിയ താരത്തെ കുറിച്ച് മുൻപും ഒരുപാട് വാർത്തകൾ വന്നിരുന്നു. ഉമ്മയുടെ ഏക ആശ്രയമായ താരം ഇപ്പോൾ എരിവും പുളിയും എന്ന പരമ്പരയിൽ തകർത്തു അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

ഉപ്പും മുളകിന്റെയും അതേ ടീം ഒരുമിച്ച് പ്രവർത്തിക്കുന്ന പരമ്പരയാണ് എരിവും പുളിയും. സീ കേരളം ചാനലിലാലണ് എരിവും പുളിയും സംപ്രേഷണം ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചുമൊക്കെ അൽ സാബിത്ത് തുറന്ന് പ്രേക്ഷകരോട് സംസാരിക്കുകയാണ്.

എരിവും പുളിയുടേയും ലൊക്കേഷനിൽ വെച്ച് നൽകിയ അഭിമുഖത്തിലൂടെയാണ് അൽസാബിത്തിന്റെ തുറന്നു പറച്ചിൽ. ഏതെങ്കിലും പെൺകുട്ടികൾ മെസേജ് അയക്കാറുണ്ടോ എന്ന ചോദ്യത്തിനും താരം കൃത്യമായ ഉത്തരം തന്നെ പറഞ്ഞിട്ടുണ്ട്. അൽ സാബിത്തിന് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ശേഷമാണ് പ്രായത്തെ കുറിച്ചുള്ള ചോദ്യം സത്യത്തിൽ വരുന്നത്.

എനിക്ക് പതിനാല് വയസ് ആയെന്നാണ് അൽസാബിത്ത് പറയുന്നത്. ഈ പ്രായത്തിൽ പ്രേമം പ്രണയം എന്നൊന്നും ചോദിക്കാൻ പാടില്ലായിരുന്നു എന്നാണ് പ്രായത്തെ കുറിച്ച് കേട്ടപ്പോൾ അവതാരകയുടെ മറുപടി. ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കല്ലേ എന്ന് താരവും പറഞ്ഞു.

Also Read
അതിന് മുൻപേ തന്നെ എല്ലാം സംഭവിച്ചു, എന്നെ അവർ പൂളിലേക്ക് തള്ളിയിടുക ആയിരുന്നു: റെബേക്ക സന്തോഷിന്റെ കല്യാണത്തിന് സംഭവിച്ചതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഹരിത

സ്വന്തമായി ഫോൺ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് അൽസാബിത്ത് മറുപടി കൊടുത്തത്. ഫോണിൽ മെസേജുകളും വരാറുണ്ട്. ഏറ്റവും കൂടുതൽ മെസേജ് വരുന്നത് ഒരു പെൺകുട്ടിയിൽ നിന്നാണ് എന്ന് കുട്ടിതാരം പറയുന്നു. ആ പെൺകുട്ടിയുടെ പേര് ബീന. എന്റെ അമ്മയായി വരും.

സിനിമ നടൻ ആവണമെന്നാണ് എന്റെ വലിയ ആഗ്രഹം. ആ പാഷനും ഉണ്ട്.പക്ഷെ ഇപ്പോൾ പഠിച്ച് എന്തെങ്കിലും ആവണമെന്നുണ്ട്. നന്നായി പഠിക്കാറുണ്ടെന്നും താരം സൂചിപ്പിച്ചു. ഒരു സിവിൽ സർവീസ് എടുക്കണമെന്നും ഐഎഎസ്, ഐപിഎസ് ഓഫീസർ ആവണമെന്നാണ് കരുതുന്നത്. പ്ലാൻ ബി സിനിമയാണ്. ഇതുവരെ വിളിച്ച സിനിമകളിലെല്ലാം താൻ പോയി അഭിനയിച്ചിട്ടുണ്ട്.

ഞാൻ പ്രകാശൻ സിനിമയുടെ ലൊക്കേഷൻ ഒക്കെ ശെരിക്കും അടിപൊളി ആയിരുന്നു. നടൻ വിജയിയുടെ ആരാധകനാണ് ഞാൻ. അദ്ദേഹം ചെയ്ത സിനിമകളും കഥാപാത്രങ്ങളുമെല്ലാം എനിക്കും ചെയ്യാൻ ആഗ്രഹം തോന്നിയിട്ടുണ്ട്. ഞാൻ ചെറിയ പ്രായം മുതൽ അഭിനയിച്ച് തുടങ്ങിയതാണ്.

ഉപ്പും മുളകിൽ നിന്നും എരിവും പുളിയിലേക്കും എത്തിയപ്പോൾ ഇത്രയും കാലത്തിനിടയ്ക്ക് എന്ത് വ്യത്യാസമാണ് തോന്നിയതെന്ന് ചോദിച്ചാൽ വീട് മാത്രമേ മാറിയിട്ടുള്ളുഎന്നാണ് എനിക്ക് തോന്നിയത്.
പിന്നെ ആളുകളുടെ പേരും മാറി. എല്ലാവരുടെയും പേര് പഠിക്കാൻ ഞങ്ങൾക്ക് ഒരു ഷെഡ്യൂളിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു.

Also Read
ധനുഷിന്റെ റൗഡി ബേബിയെ തകർത്ത് വിജയ്‌യുടെ അറബിക് കുത്ത് ; 12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കി ഗാനം

മുപ്പത് ദിവസം കൊണ്ട് അതൊക്കെ റെഡിയായി. ഇപ്പോൾ വീട്ടിലൊരു പേപ്പറിൽ എല്ലാവരുടെയും പേരുകൾ എഴുതി ഒട്ടിച്ച് വെച്ചിരിക്കുകയാണെന്നും തമാശ രൂപേണ അൽസാബിത്ത് വെളിപ്പെടുത്തുന്നു.

Advertisement