മലയാളി സിനിമാപ്രേക്ഷകർ തലമുറ വ്യത്യാസമില്ലാതെ മനെഞ്ചിലേറ്റുന്ന സൂപ്പർ നടിമാരാണ് ശോഭനയും മഞ്ജു വാര്യരും. രണ്ട് സമയത്താണ് ഇരുവരും സിനിമയിൽ എത്തിയത്. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ശോഭന. 1984 ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിൽ എത്തുന്നത്.
ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ ശോഭനയ്ക്ക് കഴിഞ്ഞിരുന്നു. മോഹൻലാൽ മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ സ്ഥിരം നായികയായിരുന്നു ശോഭന. 2000 വരെ മലയാള സിനിമയിൽ സജീവമായിരുന്ന ശോഭന പിന്നീട് അഭിനയത്തിന് ചെറിയ ഇടവള കൊടുത്ത് നൃത്തത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു.
അതേ സമയം സിനിമയിൽ നിന്ന് മാറി നിന്നിരുന്ന സമയത്തും ശോഭനയും സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. നടിയുടെ പഴയ ചിത്രങ്ങൾ ഇന്നും മിനിസ്‌ക്രീനിൽ കാഴ്ചക്കാരെ നേടാരുണ്ട്.. ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നടി മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു.
സൂപ്പർതാരം സുരേഷ് ഗോപിയ്‌ക്കൊപ്പമായിരുന്നു നടിയുടെ മടങ്ങി വരവ്. ശോഭനയെ പോലെ തന്നെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന നായികയാണ് മഞ്ജു വാര്യർ. മലയാളി പ്രേക്ഷകർ എക്കാലത്തും ഏറെ അഹങ്കാരത്തോടെയാണ് നടിയെ കുറിച്ച് പറയുന്നത്.
1995ൽ ആണ് സാക്ഷ്യം എന്ന സിനിമയിൽ കൂടിയാണ് മഞ്ജു വാര്യർ സിനിമയിൽ എത്തുന്നത്. സല്ലാപം ആയിരുന്നു മഞ്ജുവിന്റെ ജീവിതം മാറ്റി മറിച്ച ചിത്രം. സല്ലാപത്തിലെ രാധ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിത മലയാള സിനിമയുടെ എവർഗീൻ താരസുന്ദരിമാർ ഒന്നിച്ച് ഒരു വേദിയിൽ എത്തിയിരിക്കുകയാണ്.
സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മധുരം ശോഭനം എന്ന പരിപാടിയിലാണ് ശോഭനയും മഞ്ജുവും ഓരേവേദിയിൽ എത്തിയിരിക്കുന്നത്. മഞ്ജു വാര്യരെ ഒപ്പം ഇരുത്തി തന്റെ വലിയ ആഗ്രഹം ശോഭന പങ്കു വെയ്ക്കുകയാണ്. നിറ കണ്ണുകളോടെയാണ് ശോഭനയുടെ വാക്കുകൾ മഞ്ജു വാര്യർ കേട്ടത്.
ശോഭന തനിക്ക് വലിയൊരു ഇൻസ്പിരേഷൻ ആണെന്ന് മഞ്ജു വാര്യർ ഈ അവസരത്തിൽ പറയുന്നുണ്ട്. എന്നാൽ മഞ്ജുവിനൊപ്പം തനിക്ക് ഒരു ഫാൻ മുമെന്റ് ആണെന്നാണ് ശോഭന പറയുന്നത്. മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ എന്നായിരുന്നു ശോഭന മഞ്ജുവിനോട് ചോദിച്ച ഒരു ചോദ്യം.
ശോഭനയുടെ ചോദ്യം കേട്ട് ഞെട്ടിയ മഞ്ജു തൊഴു കൈയോടെയാണ് മറുപടി നൽകിയത്. മലയാളികളോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്. ഞാൻ മണിച്ചിത്രത്താഴ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ നമ്മൾ ഒറിജിനൽ വിഷ്വലിലേക്കാണ് പോവുന്നത്. അത്രയും മാജിക്കൽ ആയിരുന്നു അതിന്റെ വിഷ്വൽസ് എന്നാണ് മഞ്ജു വാര്യർ പറയുന്നത്. മഞ്ജു ഡാൻസ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേർത്തു പിടിച്ചു കൊണ്ട് സംസാരിക്കാൻ ആർക്കും സമയം കിട്ടാറില്ല.
മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ അവൾ അത്രയും ഒറിജിനൽ ആണ്. സംസാരിക്കാൻ ഉള്ളത് തുറന്ന് പറയും.ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവൾ. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജുവെന്നും ശോഭന പറയുന്നു. ബാംഗ്ലൂരിൽ വെച്ച് ശോഭനയെ ആദ്യമായി കണ്ടതിനെ കുറിച്ചും നടിയുടെ പെർഫോമൻസ് കണ്ട് വേദിയിൽ കരഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ചും മഞ്ജു വാര്യർ പറഞ്ഞു.
മഞ്ജുവിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നുളള ആഗ്രഹവും ശോഭന ഇതെ വേദിയിൽ വെച്ചപറഞ്ഞിരുന്നു. മഞ്ജുവിനെ ലെജന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ശോഭന പറഞ്ഞത്. നിറ കണ്ണുകളോടെയാണ് മഞജു വാര്യർ ഇത് കേട്ടത്.