തെന്നിന്ത്യൻ യുവ സൂപ്പർതാരം അല്ലു അർജുന്റെ കരിയറിലെ തന്നെ വലിയ വിജയമാണ് പുഷ്പ. വൻ പ്രതികരണവുമായി ചിത്രം കുതിപ്പ് തുടരുകയാണ്. തിയ്യറ്ററുകളിൽ നിന്നും ഇതുവരെ 300 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
ഈ വേളയിൽ തന്റെ കൂടെ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സുകുമാർ. ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ നിർലോഭമായ പിന്തുണ നൽകിയ എല്ലാ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും സുകുമാർ തന്റെ നന്ദി അറിയിച്ചു.
അടുത്തിടെ, ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ പുഷ്പ ടീം താങ്ക്യൂ മീറ്റ് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് ഒരു ലക്ഷം രൂപ വീതം അണിയറ പ്രവർത്തകർക്ക് നൽകുമെന്ന് അറിയിച്ചത്. എന്റെ പ്രൊഡക്ഷൻ ടീമിനെ അവരുടെ നിരന്തരമായ പിന്തുണക്ക് അഭിനന്ദിക്കേണ്ടതുണ്ട്.
Also Read
മിനി സ്ക്രീനിലെ പരമ ശിവൻ ഇനി അതിഥി ശർമ്മയ്ക്ക് സ്വന്തം; മോഹിത് റൈനയുടെ വിവാഹ ചിത്രങ്ങൾ കാണാം
പ്രൊഡക്ഷൻ ബോയ്സ്, ക്യാമറമാൻ, ലൈറ്റ് മാൻ, കൂടാതെ രാവും പകലും ഒരുമിച്ച് പുഷ്പയ്ക്കായി പ്രവർത്തിച്ചവർ. ഇവർക്കെല്ലാം അഭിനന്ദന സൂചകമായി, ഒരു തുക സമ്മാനമായി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ലക്ഷം വീതം ഇവർക്കെല്ലാം നൽകും’ സുകുമാർ പറഞ്ഞു.
സുകുമാറിനൊപ്പം അഭിനേതാക്കളായ അല്ലു അർജുൻ, രശ്മിക മന്ദാന, സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ്, തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഡിസംബർ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രയിരിക്കുകയാണ്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.