നടി അഹാനയുടെ ജീവിത പങ്കാളിക്ക് വേണം ഈ ഗുണഗണങ്ങൾ; മനസ് തുറന്ന് താരം

66

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങൾ. കൃഷ്ണകുമാറിന്റെ നാലു മക്കളും പ്രിയപ്പെട്ടവരാണ്. പിതാവിന്റെ പാത പിന്തുടർന്ന് പെൺമക്കളും സിനിമാ രംഗത്തേയ്ക്ക് ചുവടുവെച്ചിരുന്നു. ആദ്യം സിനിമയിലേയ്ക്ക് എത്തിയത് കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാനയാണ്.

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ അഹാന പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സംവിധാനത്തിലും നടി ഒരു കൈ നോക്കിയിട്ടുണ്ട്.

Advertisements

അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി ഹാൻസികയും സിനിമയിൽ എത്തിയിട്ടുണ്ട്. ലൂക്കയിൽ അഹാന ചെയ്ത നീഹാരിക എന്ന കഥാപാത്രത്തിന്റെ ബാല്യകാലമായിരുന്നു ഹാൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ദിയ സിനിമയിൽ എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ താരത്തിനുണ്ട്.

Also Read
യുവതികളെയും ചെറുപ്പക്കാരെയും ആകർഷിച്ച് ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കും, ദൃശ്യം ഫോണിൽ പകർത്തും ; ഭീഷണിപ്പെടുത്തി വിതരണക്കാരാക്കി മാറ്റും : കാക്കനാട്ടെ ലഹരി മരുന്നു കേസിൽ പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇവർ നല്ല കണ്ടന്റുകളുമായിട്ടാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വീഡിയോകളെല്ലാം തന്നെ ട്രെൻഡിംഗിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോൾ താരത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവിനെ കുറിച്ചാണ് അഹാന പറയുന്നത്. കൂടാതെ ജീവിത പങ്കാളിക്ക് വേണ്ട ഗുണഗണങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണെന്നും അഹാന പറയുന്നു.

പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോൾ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്ന് നടി പറയുന്നു.

Also Read
കുടുംബത്തോടൊപ്പം മമ്മൂക്കയുടെയും ലാലേട്ടന്റുയുമൊക്കെ പടങ്ങൾ ടിവിയിൽ കണ്ടിരുന്ന സമയത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ മുഖവും ഇതുപോലെ സ്‌ക്രീനിൽ കാണാൻ ; പുതിയ സന്തോഷം പങ്കു വച്ച് സെന്തിൽ കൃഷ്ണ

Advertisement