രതിനിർവ്വേദം പോലുള്ള സിനിമയിൽ ഇനിയും അഭിനയിക്കുമോ, അമ്പരപ്പിക്കുന്ന മറുപടി നൽകി ശ്വേതാ മേനോൻ, ആവേശം കൊണ്ട് ആരാധകർ

5599

1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ആയി സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം കൈനിറയെ സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്.

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിക്ക് പിന്നാലെ മോഡലിങ്ങിലും തിളങ്ങിയ താരം പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. അതേ സമയം തന്റെ അഭിനയജീവിതത്തിന്റെ 30ാം വാർഷികം ആഘോഷിക്കുകയാണ് ശ്വേതാ മേനോൻ ഇപ്പോൾ.

Advertisements

അഭിനയവും മോഡലിങ്ങും കൂടാതെ മികച്ച ഒരു ഡബ്ബിംങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ഇതിനോകം നിരവധി ചിത്രങ്ങൾക്കാണ് താരം ഡബ്ബ് ചെയ്തിരിക്കുന്നത്. ഇപ്പോൾ സംവിധാന രംഗത്തേക്കും കടക്കാൻ ഒരുങ്ങുകയാണ് ശ്വേതാമേനോൻ. ഉടനെ തന്നെ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

Also REad
അവൾക്ക് സുഖിച്ചു, അവൻ നന്നായി ആസ്വദിച്ചു എന്നൊക്കയാണ് അവർ പറയുന്നത്, ഇത്തരം സീനുകളിൽ അഭിനയിക്കുന്നവരെ മോശപ്പെട്ടവരായി കാണുന്നത് മാറണം: സാധിക പറയുന്നു

കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ്സു തുറന്നത്. ഒരു സിനിമ സംവിധാനം ചെയ്യണം എന്നത് വലിയൊരു ആഗ്രഹമാണ്. കുറച്ചുനാളായി ആ ആഗ്രഹം മനസിലുണ്ട്. ഈശ്വരൻ അനുഗ്രഹിച്ചാൽ അതും നടക്കുക തന്നെ ചെയ്യുമെന്ന് ശ്വേത മേനോൻ പറയുന്നു. താൻ വിശ്വസിക്കുന്ന ശക്തി കൂടെയുണ്ടെങ്കിൽ ചിലപ്പോൾ ഇതൊക്കെ നടന്നേക്കാമെന്നും താരം പറയുന്നു.

സിനിമ നിർമ്മാണം, ഒരു മ്യൂസിക് ആൽബം, കുറേ നല്ല സിനിമകളുടെ കഥകൾ കേൾക്കണം, കൂടുതൽ നല്ല സിനിമകൾ ചെയ്യണം ഇതൊക്കെയാണ് എന്റെ മനസിലെന്നും ശ്വേത വ്യക്തമാക്കുന്നു. അതേ സമയം മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്വേത മേനോൻ മലയാളികൾക്ക് എന്നും തങ്ങളുടെ സ്വന്തം രതി ചേച്ചിയാണ്.

പഴയകാലത്തെ സൂപ്പർഹിറ്റായിരുന്ന രതിനിർവേദം എന്ന സിനിമയുടെ റിമേക്കിങ്ങിൽ അഭിനയിച്ചതോടെ ആണ് താരം ആരാധകരുടെ പ്രിയപ്പെട്ട രതി ചേച്ചിയായി മാറിയത്. ഈ ചിത്രത്തോടെ നിരവധി ആരാധകരെയും പ്രേക്ഷക പ്രശംസയും ശ്വേതയെ തേടിയെത്തിയിരുന്നു. എന്നാൽ ചില ഭാഗങ്ങളിൽ നിന്നും താരത്തിന് വിമർശനവും ലഭിച്ചിരുന്നു.

എന്നാൽ രതിനിർവേദം പോലൊരു ചിത്രത്തിൽ ശ്വേത മേനോനെ വീണ്ടും കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം. പല ആരാധകരും താരത്തിനോട് ഇത് ആവശ്യപെടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

Also REad
വിട്ടുപോകാത്ത ഒരു കറയാണ് ധോണിയുമായുള്ള ബന്ധം, ഭാവിയിൽ എന്റെ മക്കളൾ അതിനെക്കുറിച്ച് ചോദിക്കുമോ എന്ന് ഭയമാണ്; വേവലാതിയോടെ റായ് ലക്ഷ്മി

രതിനിർവ്വേദം പോലുള്ള സിനിമയിൽ ഇനി അഭിനയിക്കുമോ എന്ന കാര്യമാണ് ശ്വേത മേനോൻ പറയുന്നത്.
എന്തുകൊണ്ട് അങ്ങനെ ഒരു സിനിമയോട് നോ പറയണം? എന്നാണ് താരം പറയുന്നത്. രതിനിർവ്വേദത്തിന് ഇനി അടുത്ത ഭാഗം സാദ്ധ്യമാവില്ല എന്നത് അറിയാമല്ലോ. എന്നാലും പ്രേക്ഷകർ കണ്ട കഥയുടെ മുൻകാല കഥയോ മറ്റോ പറയുന്ന ഒരു സിനിമയെടുത്താൽ അതിൽ അഭിനയിക്കുന്നതിൽ സന്തോഷമേ ഉള്ളൂ എന്നും താരം പറയുന്നു.

അതേ സമയം താരത്തിന്റെ വെളിപ്പെടുത്തലിൽ ആവേശം കൊണ്ടിരിക്കുകയാണ് ആരാധകർ ഇപ്പോൾ. വീണ്ടും രതി ചേച്ചിയെ പോലെ ഒരു കഥാപാത്രമായമ ശ്വേത മേനോനെ കാണാൻ കഴിഞ്ഞെങ്കിൽ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

അതേ സമയം അതേ സമയം 2011 ൽ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ് ശ്വേത മേനോൻ. അനശ്വരത്തിന് പിന്നാലെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, സാൾട്ട് ആന്റ് പെപ്പർ, രതി നിർവേദം, കളിമണ്ണ്, ലാപ്‌ടോപ്, മധ്യവേനൽ, ടി.ഡി. ദാസൻ സ്റ്റാൻഡേഡ് 4 ബി, ഒഴിമുറി തുടങ്ങിയവയാണ് ശ്വേതാ മേനോന്റെ ശ്രദ്ധേയമായ മറ്റു സിനിമകൾ.

Also REad
മഞ്ജുവും ആയുള്ള സൗഹൃദം വലിയ ഭാഗ്യമാണെന്ന് പൂർണിമ, കൂടെയുണ്ടാവുമെന്ന് കണ്ണുംപൂട്ടി പറയാവുന്ന ആളാണ് പൂർണിമയെന്ന് മഞ്ജു വാര്യർ

Advertisement