ഞങ്ങടെ കുരുമുളക് എല്ലാം പറിക്കാൻ ഈ ഞാൻ മാത്രം മതി: ഏണിയിൽ കയറി കുരുമുളക് പറിച്ച് അനുശ്രീ, ഏറ്റെടുത്ത് ആരാധകർ

174

ഫഹദ് ഫാസിലിന്റെ നായികയായി ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസിലൂടെ സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയ അനുശ്രീയെ ലാൽ ജോസ് സിനിമയിലെത്തിക്കുകയായിരു്‌നനു.

പിന്നീട് ഇങ്ങോട്ട് ഇതുവരെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിൽ കുടിയേറുകയായിരുന്നു. റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ തുടക്കം കുറിക്കുന്നത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അനുശ്രീ തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. നിമിഷങ്ങൾക്ക് അകം ഇതൊക്കെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ഏണിയിൽ കയറി നിന്ന് കുരുമുളക് പറിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. രസകരമായ ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടിയെന്ന് അനുശ്രീ ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു.

ഞങ്ങടെ കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതി. ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ എന്ന് അനുശ്രീ കുറിച്ചു. നേരത്തെ സിനിമയിൽ വന്നതിന് ശേഷമാണ് തന്റെ കാഴ്ചപ്പാടുകൾ മാറിയതെന്ന് അനുശ്രീ പറഞ്ഞിരുന്നു.

സിനിമയിലെ ഈ എട്ടുവർഷങ്ങൾ ചിലകാര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു പക്ഷേ സിനിമയിലേക്ക് വന്നിരുന്നില്ലെങ്കിൽ ജീവിതം ഇങ്ങനെയൊന്നുമാവില്ലായിരുന്നു. കാഴ്ചപ്പാടിൽ മാറ്റം വന്നത് സിനിമയിൽ വന്നശേഷമാണ്.

പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്നുള്ള പതിവ് പിന്തുടരാൻ തീരുമാനിച്ചയാളായിരുന്നു താൻ, അതുമാത്രമല്ല ജീവിതം എന്നൊക്കെ മനസ്സിലായത് സിനിമയിൽ വന്നശേഷമാണ്. നമ്മുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് തന്നെ പഠിപ്പിച്ചത് സിനിമയാണ്.

പ്രേമം നല്ലൊരു വികാരം തന്നെയാണെന്നും എന്നാൽ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഭയങ്കര അപകടമാണ്. പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാർക്കും നൽകേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താനെന്നും അനുശ്രീ പറഞ്ഞിരുന്നു.

Advertisement