വളരെ പെട്ടെന്ന് തന്നെ മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയങ്കരിയായി മാറി നടിയാണ് അപ്സര രത്‌നാകരൻ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ കയ്യടി നേടുകയാണ് അപ്സര ഇപ്പോൾ.
അടുത്തിടെ ആയിരുന്നു അപ്സരയുടെ വിവാഹം നടന്നത്. ഇപ്പോഴിതാ താൻ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ചുള്ള അപ്സരയുടെ വാക്കുകൾ ആണ് വൈറലായി മാറുന്നത്. കൈരളി ചാനലിലെ സെലിബ്രിറ്റി കിച്ചൺ മാജിക്ക് എന്ന പരിപടായിൽ പങ്കെടുക്കുമ്പാഴാണ് അപ്സരയുടെ തുറന്നു പറച്ചിൽ. താൻ തടി കുറച്ചതിന്റെ കാരണം ആയിരുന്നു താരം വെളിപ്പെടുത്തിയത്.
അപ്സരയുടെ വാക്കുകൾ ഇങ്ങനെ:
എനിക്ക് കുറച്ച് കൂടി തടിയുണ്ടായിരുന്നു. അപ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കിപ്പോൾ 25 വയസാണ്. നമ്മളേക്കാൾ പ്രായമുള്ള ആളുകളെ ചേച്ചി ചേട്ടാ എന്നൊക്കെ വിളിക്കുമ്പോൾ അവർ അങ്ങനെ വിളിക്കണ്ട എന്ന് പറയും, എന്നോടിത് ഒരാൾ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്.
അപ്സരയെ കണ്ടാൽ തടിയുള്ളത് കൊണ്ട് ഭയങ്കര പ്രായം തോന്നിക്കുമെന്ന്. എനിക്കത് ഭയങ്കരമായി ഫീൽ ചെയ്തു. അതുകൊണ്ട് അന്ന് രണ്ട് മാസം കഷ്ടപ്പെട്ട് പട്ടിണി കിടന്നും വർക്ക് ഔട്ട് ചെയ്തും തടി കുറച്ചു. പത്ത് കിലോയാണ് കുറച്ചത്. എന്നെ കളിയാക്കിയത് എനിക്ക് സങ്കടമായെന്നാണ് അപ്സര പറയുന്നത്.
പിന്നാലെ അപ്സരയ്ക്ക് മറുപടിയുമായി ബേസിൽ തോമസ് എത്തുകയായിരുന്നു. വല്ല കാര്യവുമുണ്ടോ? വല്ലവരും പറഞ്ഞെന്ന് കരുതി അങ്ങനെ ചെയ്യണമോ എന്നായിരുന്നു ബേസിന്റെ മറുപടി. പിന്നാലെ അപ്സരയോട് കാറുണ്ടോ എന്ന് ബേസിൽ ചോദിച്ചു.
ഉണ്ടെന്ന് പറഞ്ഞപ്പോൾ കാറിന്റെ കളർ എന്താണ് എന്നായി ചോദ്യം. വെള്ളയാണെന്ന് അപ്സരയും മറുപടി നൽ കി. നമ്മൾ അതിന്റെ അകത്തിരുന്ന് ഓടിക്കുമ്പോൾ ആരാണ് ആ കളർ കാണുന്നത്. എന്ന് ചോദിച്ചപ്പോൾ പുറത്തുള്ളവർ എന്നായി അപ്സര.
പുറത്തു നിന്ന് കാണാനാണോ അകത്തിരുന്ന് യാത്ര ചെയ്യാനാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോൽ അകത്തിരുന്ന് യാത്ര ചെയ്യുന്നതാണെന്ന് അപ്സര പറഞ്ഞപ്പോൾ അത്രയേയുള്ളൂ എന്ന് പറഞ്ഞു കൊണ്ട് മറുപടി നിർത്തുകയായിരുന്നു ബേസിൽ. വല്ലവരും പറഞ്ഞുവെന്ന് കരുതി തടി കുറയ്ക്കാൻ പോകുന്നത് നാണക്കേടല്ലേ.
നമ്മൾ തടിയുള്ളവർ ചില്ലറക്കാരല്ല. ഗണപതിയെ അറിയില്ലേ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓടി ഗണപതിയുടെ അടുത്തല്ലേ പോകുന്നത്. അതുകൊണ്ട് അതൊന്നും കാര്യമാക്കണ്ട. ആരെങ്കിലും തടിയുടെ പേരിൽ എന്തെങ്കിലും പറഞ്ഞാൽ എന്നോട് പറഞ്ഞാൽ മതിയെന്നും ബേസിൽ തമാശയായി പറയുന്നുണ്ട്.
തടിയുടെ പേരിൽ കളിയാക്കുന്നത് എന്തിനാണ്, തടിയുള്ളത് കൊണ്ട് പല കാര്യങ്ങളും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞല്ലേ, അതങ്ങ് ചെയ്ത് കാണിച്ചു കൊടുത്താൽ പോരെ. ആ പ്രശ്നം തീർന്നില്ലേ. തടി നമ്മുടെ മാത്രം പ്രശ്നമല്ലല്ലോ. ലോകത്തെല്ലായിടത്തും തടിയുള്ളവരുണ്ട്.
കേരളത്തിൽ തന്നെ മൂന്ന് കോടി ജനങ്ങളിൽ ഒരു പതിനായിരം പേർക്കാണ് തടിയുള്ളത്. ദൈവം പ്രത്യേകം തിരഞ്ഞെടുത്തവരാണ് നമ്മൾ. ദൈവം നമുക്ക് മാത്രം തന്നിട്ടുള്ള ഗിഫ്റ്റാണ്. അങ്ങനെയെ ചിന്തിക്കാവൂ എന്നും ബേസിൽ പറയുന്നു.