ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേതാ മേനോൻ. നിരന്തരം സോഷ്യൽ മീഡിയയിലൂടെ ശ്വേത മേനോനെ സംബന്ധിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നുമുണ്ട്.
തന്റെ പേരിൽ വരുന്ന ഓരോ വാർത്തകളുടെയും താഴെ പോയി നടി അതിനു മറുപടി കൊടുക്കുകയോ കമന്റ് ഇടുകയോ പതിവാണ്. ഇപ്പോൾ അതിന്റെ പേരിലും നടി ട്രോളുകൾ ഏറ്റു വാങ്ങാറുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ശ്വേതാ മേനോൻ.
നിലവിൽ താരസംഘടനയായ അമ്മയുടെ ആദ്യ വനിത വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചിരിക്കുകയാണ് ശ്വേത മേനോൻ. ആ സന്തോഷത്തെ കുറിച്ചും കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ താരം വ്യക്തമാക്കി. സ്വന്തം കുടുംബത്തിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ഇതാണ്. ആ സന്തോഷം തനിക്കുണ്ട്.
അമ്മയിൽ ഒരു അംഗമെന്ന നിലയിൽ പ്രാർത്ഥിക്കുമ്പോൾ പോലും അത് തോന്നിയിട്ടുണ്ടെന്നും നടി നടൻ എന്ന വേർതിരിവൊന്നും താൻ കാണിക്കാറില്ലെന്നും ഒക്കെ ശ്വേത മേനോൻ പറയുന്നു. ശ്വേത മേനോൻ വിവാഹമോചിതയായി എന്നുള്ള വാർത്തകളാണ് ഇപ്പോൾ നിരന്തരം പ്രചരിക്കാറുള്ളത്.
Also Read
ദിലീപ് സാർ ഇതാ ഈ അവാർഡ് നിങ്ങൾക്ക് വേണ്ടിയാണ്; നടൻ സൂര്യ പറഞ്ഞത് ഇങ്ങനെ
ഇതേ കുറിച്ച് നടിയോട് ചോദിച്ചാൽ ആറുമാസത്തിൽ ഒരിക്കൽ സോഷ്യൽ മീഡിയ എനിക്ക് ഡിവേഴ്സ് തരാറുണ്ട് എന്നാണ് ശ്വേത പറയുന്നത്. എനിക്ക് നല്ല തിരക്കുള്ളതു കൊണ്ട് അവർ ഇങ്ങനെ ചെയ്തു തരുകയാണ്. പിന്നെ ഇങ്ങനെ കേൾക്കുന്നത് എനിക്കും ഇഷ്ടമാണ്.
എന്തും കേൾക്കുന്നത് വാർത്തയാവുന്ന ഒരു മേഖലയിൽ ആണ് ഞാൻ പ്രവർത്തിക്കുന്നത് നല്ല വാർത്ത മാത്രമേ വരുകയുള്ളു എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഇങ്ങനെ കേൾക്കുന്നത് സത്യമാണോ എന്ന് എന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാൽ ഞാൻ പറയാറുമില്ല. അത്രയേ ഉള്ളൂ. എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം ഞാനൊന്നും തന്നെ സംസാരിക്കില്ല.
എനിക്ക് അത് ഇഷ്ടവുമല്ല. ഞാനൊരു സെലിബ്രിറ്റിയും സമൂഹത്തിൽ പെട്ടെന്ന് തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ആൾ ആണെന്ന് ബോധത്തോടെയാണ് നിൽക്കുന്നത്. ഈ ജോലിയിൽ ഇതെല്ലാം കേൾക്കേണ്ടി വരും എന്ന സാമൂഹ്യ ബോധം എനിക്കുണ്ട്. എന്നാൽ എന്റെ കുടുംബത്തെ പറ്റി പറയുമ്പോഴാണ് സങ്കടം വരിക എന്നാണ് ശ്വേത മേനോൻ വ്യക്തമാക്കുന്നത്.
അതേ സമയം ശ്വേതയും മേനോൻ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ടെങ്കിലും ഭർത്താവ് ശ്രീവത്സൻ മേനോനും മകൾ സബൈനയും സമൂഹ മാധ്യമങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. അതിന്റെ കാരണത്തെ കുറിച്ചും ശ്വേത പറഞ്ഞിരുന്നു. ഞാനും ശ്രീയും സോഷ്യൽ മീഡിയയിൽ നിന്ന് മനപൂർവ്വം അകലം പാലിക്കുകയാണ്.
ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നില്ല. സബൈന സാധാരണ ജീവിതം ജീവിക്കട്ടെ. അവൾ സ്വയം ഒരു സെലിബ്രിറ്റി യായി മാറട്ടെ. എന്റെ വിലാസം അതിനു വേണ്ട എന്നാണ് ശ്വേത മേനോൻ വ്യക്തമാക്കുന്നത്. ബ്ലാക്ക് കോഫി എന്ന സിനിമയാണ് ശ്വേതയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.