നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളായി മാറിയ താരമാണ് സയനോര. ആരാധകരുടെ മനസിൽ വേറിട്ട ശബ്ദം കൊണ്ട് ഇഷ്ടം കോരിയിട്ട സൂപ്പർ ഗായിക കൂടിയാണ് സൈനോര ഫിലിപ്പ്.
അടുത്തിടെ ചെറിയ പ്രായത്തിൽ തന്നെ നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പല വെളിപ്പെടുത്തലുകളും സയനോര നടത്തിയിരുന്നു. അതെല്ലാം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
ജനപ്രിയ നായകൻ ദീലീപിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടും എന്തിനോ എന്ന ഗാനം സയനോരക്ക് വലിയ പ്രശസ്തി നേടി കൊടുത്തിരുന്നു. ഗായിക മാത്രം അല്ല സംഗീത സംവിധായക കൂടി ആണ് സയനോര.
ഇപ്പോഴിതാ നിറത്തിന്റെ പേരിലും തടി കൂടിയതിന്റെ പേരിലും നേരിട്ട വിവേചനങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സയനോര. കുട്ടിക്കാലം മുതൽക്കേ സ്‌കൂൾ കാലഘട്ടത്തിൽ തനിക്ക് നിറത്തിന്റെ പേരിൽ പലതവണ വിവേചനവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സയനോര വെളിപ്പെടുത്തി.
എനിക്ക് ആയിരുന്നില്ല പ്രശ്‌നം നിറം കുറഞ്ഞതിന്റെ പേരിലും തടി കൂടിയതിന്റെ പേരിലും സമൂഹം ട്രീറ്റ് ചെയ്ത ആളുകളെ പോലെ എന്നെയും അത് അഫെക്റ്റ് ചെയ്തിട്ടുണ്ടെന്ന് സയനോര പറയുന്നു.
പക്ഷെ അതിൽ നിന്നും കരകയറി മുന്നേറി വരികയായിരുന്നു. ഇതിൽ ഒന്നും വലിയ കാര്യമില്ല എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്.
കുട്ടിക്കാലത്തു ഡാൻസ് മാസ്റ്റർ സെലക്ട് ചെയ്തിട്ടും നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തപെട്ടയാളാണ് ഞാനെന്ന് അവർ കൂട്ടിച്ചേർത്തു. ആദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് ധരിച്ചിരുന്നതെന്നും എന്നാൽ മുന്നോട്ടുള്ള ജീവിതത്തിൽ തന്റെ ഈ ചിന്തകൾ മാറുകയായിരുന്നു എന്നും സയനോര പറഞ്ഞു.
ഇപ്പോഴുള്ള നിരവധി റിയാലിറ്റിഷോകളിൽ ഇത്തരം തമാശകൾ കേട്ട് താനടക്കമുള്ളവർ ചിരിച്ചിട്ടുണ്ടെന്നും നമ്മുടെ സമൂഹം സൃഷ്ടിച്ചു വെച്ചിരിക്കുന്നത് അത്തരത്തിലുള്ള പൊതു സ്വഭാവമാണെന്നും സയനോര തുറന്നടിച്ചു.
Also Read
ചെയ്യാത്ത തെറ്റിന് ദുരിതങ്ങൾ അനുഭവിച്ചത് 9 മാസം, പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് പോലെയായിരുന്നു ആ സംഭവം: വിനോദ് കോവൂർ