മലയാള സിനിമയിലെ പകരം വെയ്ക്കനില്ലാത്ത താരരാജാക്കൻമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. ഇരുവരും തമ്മിൽ സഹോദര തുല്യമായ ബന്ധവുമാണ് ഉള്ളത്. ഇന്ത്യൻ സനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കും മാതൃകയാണ് മോഹൻലാൽ മമ്മൂട്ടി സൗഹൃദം.
ഇവരുടെ സുഹൃത്ബന്ധത്തിന്റെ ഊഷ്മളത വെളിവാക്കുന്ന നിരവധി സംഭവകഥകളാണ് ഉള്ളത്. അതിൽ ഒരെണ്ണമാണ് ഇപ്പോൾ സമൂഹ്യ മാധ്യമ ലോകത്ത് വൈറലാകുന്നത്. 90 കളിൽ മോഹൻലാലിനെ നായകനാക്കി യോദ്ധ, നിർണയം എന്നിങ്ങനെ രണ്ട് സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവൻ.
നിർണയം എന്ന സിനിമയിൽ മോഹൻലാൽ എത്തുന്ന ഡോക്ടർ റോയ് എന്ന കഥാപാത്രം ആയിട്ടാണ് ചെറിയാൻ കല്പകവാടിയാണ് നിർണയത്തിന്റെ തിരക്കഥയൊരുക്കിയത്. യഥാർഥത്തിൽ നിർണയം സിനിമയിൽ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആടിരുന്നു.
സംവിധായകൻ സംഗീത് ശിവൻ തന്നെ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.വളരെ ഗൗരവക്കാരനായ ഒരു ഡോക്ടറായാണ് നിർണയത്തിലെ നായക കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത്. അത്തരം വേഷം മമ്മൂട്ടി ഗംഭീരമായി ചെയ്യും എന്നതിനാലാണ് അത്.
എന്നാൽ, ആ സമയത്ത് മമ്മൂട്ടിക്ക് നല്ല തിരക്കായിരുന്നു. ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മമ്മൂട്ടിക്കായി കാത്തുനിന്നാൽ സിനിമ വളരെ നീണ്ടുപോകുമെന്ന അവസ്ഥയായി. അപ്പോഴാണ് മമ്മൂട്ടിക്ക് പകരം മോഹൻലാലിനെ നായകനാക്കാൻ സംഗീത് ശിവൻ തീരുമാനിച്ചത്. മമ്മൂട്ടിയുടെ ഡേറ്റ് പെട്ടന്ന് കിട്ടില്ലെന്ന് തരപ്പെടില്ലെന്ന് മനസിലായപ്പോൾ മോഹൻലാലിനെ സമീപിക്കുകയായിരുന്നെന്ന് സംഗീത് ശിവൻ പറയുന്നു.
വളരെ ഗൗരവക്കാരനായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി ഞാനും ചെറിയാൻ കല്പകവാടിയും ചേർന്നെഴുതിയത്. പിന്നീട് മോഹൻലാലിന് വേണ്ടി തിരക്കഥ ഏറെക്കുറെ ഞങ്ങൾ മാറ്റിയെഴുതി. ഹ്യൂമറും റൊമാൻസും കൂടുതൽ ഉൾപ്പെടുത്തി.
Also Read
താൻ നട്ടുവളർത്തി വിളയിപ്പിച്ചെടുത്ത അബിയു പഴങ്ങൾ പറിച്ച് കൂടയിലാക്കി ഹണി റോസ്; സംശയങ്ങളുമായി ആരാധകർ
സിനിമ പുറത്തിറങ്ങിയ ശേഷം ആദ്യം ഞങ്ങളെ വിളിച്ചതു മമ്മൂട്ടി തന്നെയാണ്, വളരെ നല്ല സിനിമയാണ് ഇതിൽ അവൻ തന്നെയാണ് നല്ലത് എന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്. സത്യത്തിൽ ലാലിനായി തിരക്കഥ മാറ്റിയെഴുതിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും സംഗീത് ശിവൻ പറയുന്നു.