ചെറുതും വലുതുമായ വേഷങ്ങളിലൂടേയും നായക വേഷങ്ങളിലൂടേയും മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൽ മാത്രമല്ല മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഉണ്ണി മുകുന്നത് അവിടേയും ആരാധകർ ഏറെയാണ്.
അതേ സമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളൂം സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ് ക്കാറുണ്ട്. സിനിമയിൽ തന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പല അനുഭവങ്ങളും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
Also Read
ആരാധകരെ തീരാ സങ്കടത്തിലാക്കിയ മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണി ഉണ്ണി മുകുന്ദൻ. പൃഥ്വിരാജുമായി ആദ്യ ചിത്രം ചെയ്യുവാൻ പോകുന്നതിന്റെ ത്രില്ലിലാണ് നടൻ ഉണ്ണി മുകുന്ദൻ. സൂപ്പർഹിറ്റ് ഹിന്ദി ചിത്രം അന്ധാദുനിന്റെ മലയാളം റീമേക്കായ ഭ്രമം എന്ന ചിത്രത്തിലൂടെ പൃഥ്വിക്ക് ഒപ്പം ഉണ്ണിയും അഭിനയിക്കുന്നത്.
ഏറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു അവസരം വന്ന് ചേർന്നത് എന്നും അതിൽ തനിക്ക് അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച കുിറിപ്പിലൂടെ വ്യക്തമാക്കി.
നടൻ പൃഥ്വിരാജുമായുള്ള ഒരു അനുഭവമാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.
ഇരുവരും ഒന്നിക്കുന്ന ഭ്രമം സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള ഒരു ചിത്രത്തോടൊപ്പമാണ് താരം പഴയ ഒരു ഓർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഭ്രമത്തിൽ ജോയിൻ ചെയ്തു, ഞാൻ ഓർക്കുന്നത് കൃത്യമായാണെങ്കിൽ ഇത് പൃഥ്വിക്കൊപ്പമുള്ള എന്റെ ഒരേയൊരു ചിത്രമായിരിക്കും.
ഒരു പഴയ കാര്യം കൂടി പറയുന്നു എന്ന് പറഞ്ഞുകൊണ്ട് തന്റെ പഴയ അനുഭവത്തിലേക്ക് കടക്കുകയാണ് ഉണ്ണി മുകുന്ദൻ. വർഷങ്ങൾക്കുമുമ്പ് ഞാൻ അഭിനയിക്കാൻ തുടങ്ങിയ സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ഞങ്ങൾക്ക് ഒരു ചെറിയ ഒത്തുചേരൽ ഉണ്ടായിരുന്നു. ഞാൻ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിച്ചേർന്നത്.
എല്ലാവരും രാത്രിയിൽ തിരിച്ചു പോകുമ്പോൾ, പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത്. ഒരു ജെന്റിൽമാൻസ് ഗെസ്ചർ എന്ന നിലയിൽ ഞാൻ അത് സന്തോഷപൂർവ്വം നിരസിച്ചു, പക്ഷേ വളരെയധികം സന്തോഷത്തോടെ നടന്നുപോയി നിങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ അത്രയ്ക്കും പോസിറ്റീവും സഹായമനസ്കനുമാണെന്ന് ഉണ്ണി കുറിക്കുന്നു.
ഏറെ കഴിഞ്ഞതായാലും, താങ്കളോടൊപ്പം തിരശീല പങ്കിടാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. പ്രശസ്ത ഛായാഗ്രഹൻ രവി കെ ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. മമ്ത മോഹൻദാസും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.