ചേട്ടനെ എപ്പോൾ സ്‌ക്രീനിൽ കണ്ടാലും ഞാൻ ഇമോഷണൽ ആവും, സാന്ത്വനത്തിലെ ശിവനെ കാണുമ്പോൾ കണ്ണുംനിറയും: സജിനെ കുറിച്ച് ഭാര്യ ഷഫ്ന

2231

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണെ ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട സീരിയലാണ്. ഒരു കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥ പറയുന്ന സാന്ത്വനം നിർമ്മിക്കുന്നത് മലയാള സിനിമയിലെ മുൻകാല നായിക ചിപ്പിയുടെ ഭർത്താവ് രഞ്ജിത് ആണ്.

തമിഴിലെ സൂപ്പർഹിറ്റ് സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റിമേക്കായ സാന്ത്വനത്തിൽ കേന്ദ്രകഥാാത്രത്തെ അവതരിപ്പിക്കുന്നതും ചിപ്പിയാണ്. ഈ സീരിയലിൽ ചിപ്പിയുടെ സഹോദരനെ അവതരിപ്പിക്കുന്ന സജിൻ ടിപി ഇപ്പോൾ പ്രേക്ഷകരുടെ പ്രീയ താരമാണ്.

Advertisements

തൃശൂർ അന്തിക്കാട്ട് സ്വദേശിയായ സജിൻ ടിപി സിരീയൽ രംഗത്ത് പുതുമുഖ താരം കൂടിയാണ് അതേ സമയം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായ ഷഫ്‌നയെയാണ് തസജിൻ ടിപി വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്.

1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്‌ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. 2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്‌ന ചിത്രത്തിൽ എത്തിയത്.

സുന്ദരി എന്ന പാരമ്പരയിലൂടെയാണ് ഷഫ്‌ന മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരം കൂടിയാണ് ഷഫ്ന. ഷഫ്നക്ക് പിന്നാലെ അഭിനയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ് സജിൻ ടിപി ഇപ്പോൾ. സാന്ത്വനത്തിലെ ശിവനും അഞ്ജലിയുമാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ ഇഷ്ട കഥാപാത്രങ്ങൾ.

ഇരുവരും ഒന്നിച്ചെത്തുന്ന രംഗങ്ങളൊക്കെ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. സ്‌നേഹപൂർവ്വം ആരാധകർ ഇവരെ വിളിക്കുന്നത് പോലും ശിവാഞ്ജലി എന്നാണ്. ബാലതാരമായി സിനിമയിലെത്തിയ ഗോപികയാണ് അഞ്ജലിയായി എത്തുന്നത്. കഴിഞ്ഞ ദിവസം നടി ഷഫ്ന ലൈവിൽ വന്നപ്പോൾ ആളുകൾ കൂടുതലും ചോദിച്ചത് സജിനെ പറ്റി ആയിരുന്നു.

അതിനെല്ലാം വളരെ രസകരമായ മറുപടിയായിരുന്നു ഷഫ്‌ന നൽകിയത്. സ്വാന്തനത്തിലെ ശിവനും സജിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോൾ, രണ്ടുപേരെയും കാണുമ്പോൾ കലിപ്പ് ആണെന്ന് തോന്നുമെങ്കിലും രണ്ടുപേരും പാവമാണ് എന്നായിരുന്നു ഷഫ്‌നയുടെ മറുപടി. ഒപ്പം ചേട്ടനെ സ്‌ക്രീനിൽ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും ഷഫ്‌ന പറയുന്നു.

ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നതെന്നും, ചേട്ടനെ എപ്പോൾ സ്‌ക്രീനിൽ കണ്ടാലും ഞാൻ ഇമോഷണൽ ആവാറുണ്ട് എന്നും ഷഫ്‌ന പറഞ്ഞു. ശിവൻ എന്ന കഥാപാത്രത്തെ ഏട്ടൻ നന്നായി ചെയ്യുന്നുവെന്നും സാന്ത്വനത്തിലെ ശിവനെ കാണുമ്പോൾ കണ്ണു നിറയുമെന്നും ഷഫ്‌ന വെളിപ്പെടുത്തുന്നു.

Advertisement