മക്കളെക്കുറിച്ച് പറഞ്ഞ് സോമദാസ് സങ്കടപ്പെട്ട് കരയാറുണ്ടായിരുന്നു ആകുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും: പ്രദീപ് ചന്ദ്രൻ

242

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളകളുടെ പ്രിയഗായകനായി മാറി സോമദാസ് ചാത്തന്നൂർ കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിതമായി ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. ബിഗ് ബോസ് മൽസരാർത്ഥിയും ഗായകനുമായ സോമദാസിന്റെ ഈ അപ്രതീക്ഷിത വിയോഗം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു.

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് എല്ലാവർക്കും പ്രിയങ്കരനായത്. പിന്നീട് നിരവധി സ്റ്റേജ് ഷോകളിലും ടിവി പരിപാടികളിലെല്ലാം ഭാഗമായി ഗായകൻ എത്തി. ബിഗ് ബോസ് രണ്ടാം സീസണിൽ പങ്കെടുത്തതോടെയാണ് സോമദാസിനെ പ്രേക്ഷകർ കൂടുതലായി അറിഞ്ഞത്.

Advertisements

അതേസമയം സോമുവിനൊപ്പമുളള ഓർമ്മകൾ ബിഗ് ബോസ് സഹമൽസരാർത്ഥിയും നടനുമായ പ്രദീപ് ചന്ദ്രൻ തുറന്നുപറഞ്ഞിരുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട സോമുവിനെ കുറിച്ച് നടൻ മനസുതുറന്നത്.

ബിഗ് ബോസിൽ വന്നപ്പോൾ എനിക്ക് അടുത്തറിയാവുന്ന ഒരാളായിരുന്നു സോമദാസെന്ന് പ്രദീപ് ചന്ദ്രൻ പറയുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുത്ത സമയം മുതൽ കണ്ടിരുന്നു. പിന്നീട് എഷ്യാനെറ്റിലെ ഉർവ്വശി തിയ്യേറ്റേഴ്സ് എന്ന പ്രോഗ്രാമിൽ പുളളിക്കാരൻ വന്ന് പാട്ടൊക്കെ പാടി. അങ്ങനെ ഒരു പരിചയം ഉണ്ടായിരുന്നു. പിന്നെ സോമുവിനെ കാണുന്നത് ബിഗ് ബോസില് വന്നതിന് ശേഷമാണ്.

അപ്പോ അതിലൊരു മൽസരാർത്ഥിയായി വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. പരിചയപ്പെട്ടത് മുതൽ എല്ലാവർക്കും ഇഷ്ടം തോന്നുന്ന രീതിയിലായിരുന്നു സോമുവിൻ പെരുമാറ്റം. ഒരു പാവമാണ്. എല്ലാവരോടും ഭയങ്കര കാര്യമാണ്. പെട്ടെന്ന് എല്ലാവരും അടുത്തുപോവും സോമുവിനോട്, അങ്ങനെ ഒരു ക്യാരക്ടറാണ്.

പിന്നെ തീർച്ചയായും അദ്ദേഹത്തിന്റെ പാട്ട്, സോമുവിന്റെ ജീവിതം മുഴുവൻ പാട്ട് ആയിരുന്നു. ബിഗ് ബോസ് സമയത്തൊക്കെ അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ കേൾക്കാനുളള ഭാഗ്യമുണ്ടായി. ബിഗ് ബോസിൽ ഒരാഴ്ച സോമദാസിന്റെ പാട്ട് കേട്ടായിരുന്നു എല്ലാവരും രാവിലെ ഉണർന്നത്. അങ്ങനെ ഞങ്ങളും പുളളിക്കൊപ്പം ചേർന്ന് ഒരുമിച്ച് പാടും.

കൊട്ടും പാട്ടുമൊക്കെയായി ആഘോഷമായിരുന്നു ബിഗ് ബോസിൽ. അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചെല്ലാം ഞങ്ങളോട് സംസാരിച്ചിരുന്നു. സോമദാസ് സീരിയസായിട്ടുളള മനുഷ്യനൊന്നുമല്ല. അദ്ദേഹത്തിന് നാല് മക്കളുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് മക്കളെ കുറിച്ച് ചിന്തിച്ച് ഇങ്ങനെ ഇരിക്കുമായിരുന്നു.

പലപ്പോഴും ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നതു കാണാം. കുടുംബത്തെയും കുഞ്ഞുങ്ങളെയും കുറിച്ചാണ് ചിന്ത. ചോദിക്കുമ്പോൾ, മക്കളുടെ കാര്യമാണ് പറയുക. നാല് മക്കളാണല്ലോ. ഒന്ന് തീരെ പൊടികുഞ്ഞാണ്. അത് പറഞ്ഞ് സങ്കടപ്പെടും. കരയും. അന്നേ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു സോമുവിനെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമായിരുന്നുവെന്നും, അതാണ് ഷോയിൽ നിന്നും പോയതെന്നും പ്രദീപ് പറയുന്നു.

അവരെ ഇത്രയും ദിവസങ്ങൾ ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലെന്ന് അന്ന് സോമു പറഞ്ഞു. അപ്പോ ഒരുപാട് കാര്യങ്ങൾ പുളളിയെ അലട്ടിയിരുന്നു. ബിഗ് ബോസിന് ശേഷവും സോമദാസിനെ കോൺടാക്ട് ചെയ്തിരുന്നു. അവസാനം കണ്ടത് എഷ്യാനെറ്റിലെ സ്റ്റാർ മ്യൂസിക്ക് വേദിയിൽ വെച്ചാണ്. പിന്നെ രണ്ട് ആഴ്ച കഴിഞ്ഞാണ് കോവിഡ് ബാധിച്ചതായി അറിഞ്ഞത്.

ബിഗ് ബോസിലുണ്ടായിരുന്ന എല്ലാവരും പരസ്പരം വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചു. അങ്ങനെ സോമുവിന്റെ ഓരോ കാര്യങ്ങളും അറിയുന്നുണ്ടായിരുന്നു. പിന്നെ കോവിഡ് മാറി. എല്ലാം കഴിഞ്ഞ് കുഴപ്പമില്ലാത്ത നിന്നതാണ്. പിന്നാലെയാണ് സോമു നമ്മെ വിട്ടുപോയത്. സോമദാസിന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് ആലോചിക്കുന്നുണ്ടെന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു.

കാരണം ബിഗ് ബോസിലുളള സമയത്ത് സോമദാസിന്റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും എല്ലാവരോടും പറഞ്ഞിരുന്നു. അപ്പോ അതിന്റെയകത്ത് ഉണ്ടായിരുന്ന എല്ലാവർക്കും അദ്ദേഹത്തെ കുറിച്ചുളള കാര്യങ്ങൾ അറിയാം.

കുറച്ചുദിവസം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റ വീട്ടിൽ പോകുന്നുണ്ട്. ഈ ആഴ്ച തന്നെ പോവും. പോയിട്ട് എന്താണ് അവിടത്തെ അവസ്ഥ എന്നറിഞ്ഞിട്ട് നേരിട്ട് കണ്ടിട്ട് എന്താണ് ചെയ്യാൻ കഴിയുക എന്ന് ആലോചിക്കും. എല്ലാവരും കൂടി ഒരുമിച്ച് പോയി കണ്ട് സംസാരിക്കാം എന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ പ്രദീപ് ചന്ദ്രൻ പറഞ്ഞു.

Advertisement