തെന്നിന്ത്യയിൽ നിന്നു മാത്രമല്ല ബോളിവുഡിൽ നിന്നുവരെയെത്തി മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി തിള്ളിങ്ങിലയ നടിമാർ നിരവധിയാണ്. ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നുളള നടിമാരെല്ലാം ലാലേട്ടനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
അന്യഭാഷാ താരങ്ങൾക്കും മലയാളി നായികമാർക്കൊപ്പം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഹൻലാൽ സിനിമകളിലൂടെ ലഭിച്ചത്. നർത്തകിയും നടിയുമായ ശോഭന ഒരുകാലത്ത് ലാലേട്ടന്റെ നായികയായി മലയാളത്തിൽ തിളങ്ങിയ താരമാണ്. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
പ്രിയദർശൻ, സത്യൻ അന്തിക്കാട് പോലുളള സംവിധായകരെല്ലാം മോഹൻലാൽ, ശോഭന എന്നീ താരങ്ങളെ വെച്ച് സിനിമകൾ എടുത്തു. മിക്ക സിനിമകളിലും ഇരുവരും തമ്മിലുളള വഴക്കും തർക്കവുമെല്ലാം ആണ് ശ്രദ്ധേയമായത്. ശോഭനക്ക് പുറമെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും മോഹൻലാലിന് ഒ പ്പം നിരവധി സൂപ്പർഹിറ്റ് സിനിമകൾ ചെയ്തിരുന്നു. മോഹൻലാൽ ശോഭന എന്നീ കൂട്ടുകെട്ടിനൊപ്പം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത താരജോഡികളാണ് ലാലേട്ടനും മഞ്ജുവും.
ആറാം തമ്പുരാൻ, കന്മദം, ഒടിയൻ, ലൂസിഫർ, പോലുളള ചിത്രങ്ങളെല്ലാം ഈ കൂട്ടുകെട്ടിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മൽസരിച്ചുളള അഭിനയ പ്രകടനമാണ് രണ്ട് പേരും ഈ സിനിമകളിൽ കാഴ്ചവെച്ചത്. സിനിമയിലേക്കുളള തിരിച്ചുവരവിലും ലാലേട്ടനൊപ്പം മഞ്ജു വാര്യർ സിനിമകൾ ചെയ്തു.
അതേസമയം ശോഭനയെയും മഞ്ജു വാര്യരെയും കുറിച്ച് ഒരഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. തനിക്കൊപ്പം അൻപത്തിനാല് സിനിമകളിൽ അഭിനയിച്ച ശോഭനയെയും ഏട്ട് സിനിമകളിൽ അഭിനയിച്ച മഞ്ജുവിനെയും മുൻനിർത്തിയാണ് നടൻ സംസാരിച്ചത്.
ശോഭന എനിക്കൊപ്പം അൻപത്തി നാലോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ ഏഴോ ഏട്ടോ സിനിമകളിലും. ഇവരിൽ ആര് മികച്ചതെന്ന് പറയാൻ പ്രയാസമാകും എന്ന് മോഹൻലാൽ പറയുന്നു. എന്നിരുന്നാലും എക്സ്പീരിയൻസിന്റെ പുറത്ത് ശോഭനയെ ആയിരിക്കും ഞാൻ തിരഞ്ഞെടുക്കുക. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതേ ഉളളു.
ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ എറ്റവും മുൻപന്തിയിൽ മഞ്ജു വാര്യർ ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രഥമ നിരയിൽ വന്നേക്കാം. മോഹൻലാൽ പറഞ്ഞു.