മിനിസ്ക്രീനിലൂടെ എത്തി പിന്നീട് മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ താരമാണ് മിയാ ജോർജ്. നിരവധി സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ എത്തിയ താരത്തിന് ഏറെ ആരാധകരും ഉണ്ട്. മലയാളത്തിലെ യുവ താരങ്ങൾക്ക് ഒപ്പവും സൂപ്പർതാരങ്ങൾക്ക് ഒപ്പവും മിയ അഭിനയിച്ചിട്ടുണ്ട്.
അതേ സമയം ലോക്ഡൗൺ സമയത്തായിരുന്നു മിയ വിവാഹിതയായത്. കൊച്ചി സ്വദേശിയായ ബിസിനസ്സ് മാൻ അശ്വിൻ ഫിലിപ്പാണ് താരത്തിന്റെ ഭർത്താവ്. പാലാ സ്വദേശിനിയാണ് മിയ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തായിരുന്നു താര്തതിന്റെ വിവാഹം.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് മിയ ജോർജ്.
തന്റെ ഓൾ റൗണ്ടർ മമ്മിക്ക് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ്. അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴും മമ്മി തന്നെ ചേർത്തു പിടിക്കുന്നത് ഒരു കുഞ്ഞാവയെ പോലെയാണെന്നും അത് തനിക്ക് ഇഷ്ടമാണെന്നും താരം കുറിക്കുന്നു. എന്റെ ഓൾറൗണ്ടർ മമ്മിക്ക് പിറന്നാൾ ആശംസകൾ. രണ്ട് പെൺമക്കൾക്കും ഈ ദിവസം അമ്മയുടെ അടുത്തെത്താൻ പറ്റിയില്ല.
പക്ഷേ രണ്ട് ദിവസം മുൻപ് നമ്മൾ കണ്ടു.ഇന്നും ആ നിമിഷങ്ങൾ അമ്മ ഓർക്കുന്നുണ്ടെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും മിയ കുറിച്ചു. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മിയയുടെ മമ്മിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.
അതേ സമയം വാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമാണ് താരം. ക്രൈം ത്രില്ലർ ഗാർഡിയൻ ആയിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. സിഐഡി ഷീല എന്ന സിനമയാണ് താരത്തിന്റെതായി പുതിയതായി പ്രഖ്യാപിച്ച ചിത്രം. ഇതിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് മിയ അവതരിപ്പിക്കുന്നത്.
റെഡ്വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്.