മകനൊപ്പം കുടുംബവിളക്ക് സെറ്റിൽ കേക്കുമുറിച്ച് പിറന്നാൾ ആഘോഷിച്ച് നടി മീരാ വാസുദേവ്

843

തന്മാത്ര എന്ന സിനിമയിലൂടെ താരരാജാവ് മോഹൻലാലിന്റെ നായകയായി മലയാള സിനിമയിലേക്കെത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി മീരാ വാസുദേവ്.

നടിയുടെ കരിയറിലെ വൻ വഴിത്തിരിവായിരുന്നു ബ്ലെസി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തന്മാത്ര. താരം മലയാളിയല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു ആരാധകർക്ക്. മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് പറന്നെത്തിയത്.

Advertisements

ഇപ്പോൾ സിനിമയിൽ നിന്നും പിന്മാറി ഇപ്പോൾ സീരിയലിൽ തിരക്കേറിയിരിക്കുകയാണ് നടിക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ കുടുംബവിളക്കിൽ നായികയാണ് മീരാ വാസുദേവ് ഇപ്പോൾ.

കുടുംബവിളക്കിലെ വീട്ടമ്മയായി തിളങ്ങുന്ന താരത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബവിളക്കിന്റെ ലൊക്കേഷനിലാണ് സുമിത്ര പിറന്നാൾ ആഘോഷിച്ചത്. സഹതാരങ്ങളും ക്രൂവിലെ അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. മകനൊപ്പമാണ് മീര കേക്ക് മുറിച്ചത്.

താരത്തിന് ജന്മദിനാശംസകൾ അറിയിക്കുകയാണ് ആരാധകർ. അതേ സമയം താരം രണ്ട് വിവാഹം ചെയ്‌തെങ്കിലും രണ്ടും പരാജയമായിരുന്നു. വിവാഹ ബന്ധത്തെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ:

വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന് മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ് കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു എന്നായിരുന്നു മീര പറഞ്ഞത്.

2012ൽ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേർപിരിഞ്ഞു. താൻ ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യങ്ങളാണിവ എന്ന് പറഞ്ഞുകൊണ്ടാണ് മീര ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Advertisement