താനും ബ്രേക്ക് അപ്പിന്റെ കഠിന വിഷമം അനുഭവിച്ചിട്ടുണ്ട്, അതിൽ നിന്നും ഒന്ന് പുറത്തുവരാൻ ഒരു വർഷത്തോളമെടുത്തു;തുറന്നു പറഞ്ഞ് അനുശ്രീ

116

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികമാരിൽ ഒരാളായി എത്തി പിന്നീട് മലയാള സിനിമയിലെ ഒന്നാം നമ്പർനായികമാരുടെ കൂട്ടത്തിലേക്കത്തിയ നടിയാണ് അനുശ്രീ. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം റോളുകളിലുംഅനുശ്രീ മടികൂടാതെ എത്തിയിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്തമായ കഥാപാത്രങ്ങളും ചെയ്യാനും താരത്തിന് കഴിഞ്ഞിരുന്നു.
അനുശ്രീ ഗ്ലാമർ വേഷങ്ങളിലൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ അഭിനയ പ്രാധാന്യമുളള റോളുകളിൽ താരം മുന്നിൽ തന്നെ ഉണ്ടാവുമായിരുന്നു.

Advertisements

More Articles
ആറ് നെയ്ത്തുകാർ ചേർന്ന് മൂന്ന് ആഴ്ച കൊണ്ട് നെയ്‌തെടുത്ത സാരി, ചെല്ലപേരും പിന്നിൽ ചിത്രവും, വിവാഹത്തിന് മൃദുല ധരിച്ച സാരിയുടെ പ്രത്യേകതകൾ കണ്ടോ

അനുശ്രീയുടെ സിനിമയിലേക്കുള്ള വരവും പിന്നീട് ഹിറ്റ് ചിത്രങ്ങളിൽ എത്തിപ്പെട്ടതുമെല്ലം വളരെ വേഗത്തിലായിരുന്നു. സിനിമാ നടി എന്നതിന് പുറമെ എല്ലാത്തിലും തന്റേതായ കാഴ്ച്ചപ്പാടുള്ള ഒരു വ്യക്തികൂടിയാണ് അനുശ്രീ. അത് എവിടെ തുറന്നു പറയാനും താരത്തിന് ഒരു മടിയും ഇല്ല. സോഷ്യൽ മീഡിയയിൽ എല്ലാം ഇത്തരത്തിൽ അനുശ്രീ ശ്രദ്ധേയമായിരുന്നു.

വിമർശനങ്ങൾക്ക് മുന്നിൽ മൗനംപാലിച്ചിരിക്കാതെ ചുട്ടമറുപടി കൊടുക്കുന്നതാണ് അനുശ്രീയുടെ ശൈലി. ഇത്തരം സംഭവങ്ങൾ മൂമ്പ് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നടി അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

എല്ലാത്തിലും തന്റേതായ വ്യക്തിമുദ്രപതിപ്പിക്കുന്ന അനുശ്രീ ഇവിടെയും അത് പാലിച്ചിരിക്കകയാണ്. അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടിയുടെ മറുപടി. പ്രണയത്തെക്കുറിച്ച് എവിടെ ഒരു സംസാരം വന്നാലും ശ്രദ്ധിക്കപ്പെടുന്നത് പോലെ ഇവിടെയും നടിയുടെ മറുപടി വൈറലായിരിക്കുകയാണ്.

More Articles
എല്ലാം തന്നത് കലയാണ്, പ്രണയിച്ചിട്ടുണ്ട്, ഒരു കൂട്ട് വേണമെന്ന് തോന്നിയ അപൂർവ്വം നിമിഷങ്ങളുണ്ട്: മനസ്സു തുറന്ന് സുബി സുരേഷ്

അവതാരകയുടെ ചോദ്യവും താരത്തിന്റെ മറുപടിയും സംഭവം യൂത്ത് ഏറ്റെടുത്തതും എല്ലാം പെട്ടന്നായിരുന്നു. പ്രേമമായാലും ഏന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുളള അവകാശം മറ്റൊരാൾക്ക് നൽകുന്നത് ശരിയല്ല. എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നീ ചോദ്യങ്ങൾ ബോറാണ്. പരിധി കടന്നുളള ചോദ്യങ്ങൾ ആരുടെ ഭാഗത്തുനിന്ന് വന്നാലും അത് നമ്മുക്ക് ബുദ്ധിമുട്ടാണ്.

മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തികൊണ്ട് അവരുടെ സ്‌നേഹം നിലനിർത്തി കൊണ്ടു പോവേണ്ട ആവശ്യം ഇല്ലെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം പരസ്പര ധാരണയുണ്ടെങ്കിലെ പ്രേമം മുന്നോട്ട് പോവുകയുള്ളു എന്നും ബന്ധത്തിൽ രണ്ടുപേരും നല്ല സുഹൃത്തുക്കളായിരിക്കണം.

ബ്രേക്ക് അപ്പിന്റെ വിഷമങ്ങളെല്ലാം അനുഭവിച്ചിട്ടുണ്ട്. ഒരു വർഷത്തോളമെടുത്താണ് അതിൽ നിന്നും പുറത്തുകടന്നത്. എന്നാൽ ഇപ്പോൾ അതേപറ്റി ചിന്തിക്കുമ്പോൾ തമാശയായി തോന്നുന്നുവെന്നും അനുശ്രീ വ്യക്തമാക്കി.

Advertisement