സഹോദരി അനു സൊനാരയ്‌ക്കൊപ്പം പാതിരാത്രിയിൽ നൃത്തം ചെയ്യുന്ന വീഡിയോയുമായി അനു സിത്താര, ഏറ്റെടുത്ത് ആരാധകർ

207

മലയാള സിനിമയിൽ വളരെ കുറഞ്ഞകാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടി അനു സിത്താര.

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പവും സൂപ്പർതാരം ദീലീപിന് ഒപ്പവും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്.

Advertisements

വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, ശുഭരാത്രി, നീയും ഞാനും, എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പവും താരം ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. ഒരു കുട്ടനാടൻ ബ്ലോഗ്, മാമാങ്കം മമ്മൂട്ടി ചിത്രങ്ങളിലാണ് അനു സിത്താര അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനു സിത്താര തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സഹോദരി അനു സൊനാരയ്ക്ക് ഒപ്പമുള്ള മനോഹരമായ ഒരു ഡാൻസ് വിഡിയോ പങ്കുവച്ചിരിക്കുകയയാണ് താരം. ക്വീൻ എന്ന ചിത്രത്തിലെ ‘പൊടിപാറണ തേരാണേ ആഘോഷ ത്തേരാണേ എന്ന പാട്ടുപാടി ഡാൻസ് ചെയ്യുകയാണ് ഈ സഹോദരിമാർ. ‘മിഡ് നൈറ്റ് ഫൺ’ എന്നാണ് അനു സിതാര വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. വിഷ്ണുവുമൊത്തുള്ള ചിത്രങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

Advertisement