പിണക്കം മാറി പരസ്പരം കൈകൊടുത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും: മനസ്സ് നിറഞ്ഞ് ആരാധകർ

47

മലയാളത്തിന്റെ സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇവർ തമ്മിലുള്ള അകലം സിനിമാ മേഖലയിൽ പരസ്യമായ രഹസ്യമാണ്. എന്നാൽ പരസ്പരം കൈകൊടുത്ത് സുരേഷ് ഗോപിയും മമ്മൂട്ടിയും നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്. ‘മമ്മൂക്കയോടൊപ്പം’ എന്നായിരുന്നു ചിത്രം പങ്കുവെച്ചു കൊണ്ടുള്ള സുരേഷ് ഗോപിയുടെ ക്യാപ്ഷൻ. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ലെക്കുകൾ ഇതിനോടകം തന്നെ പിന്നിട്ടുണ്ട്.

Advertisements

ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്. സിനിമ വിട്ട് രാഷ്ട്രിയത്തിലേക്ക് ചുവടുമാറിയ സുരേഷ് ഗോപി ഇപ്പോൾ അഭിനയിത്തിലേക്ക് മടങ്ങി വരികയാണ്. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ എന്ന സിനിമയിലാണ് സുരേഷ് ഗോപി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ഫെബ്രുവരി ഏഴിന് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം എത്തിയിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനയും മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

ദുൽഖർ സൽമാൻ മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദർശനും ദുൽഖറും പ്രധാന വേഷങ്ങളിൽ തന്നെ ചിത്രത്തിലുണ്ട്.

Advertisement