പ്രമുഖ നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജ് വിവാഹിതനാകുന്നു. ഗ്ലാഡിസ് ആണ് വധു. വിവാഹനിശ്ചയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. താരത്തിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് അഭയ്. ഈ ബന്ധത്തിൽ അക്ഷയ് എന്ന് പേരുള്ള ഒരു മകൻ കൂടിയുണ്ട്. പിന്നീട് നടി വാണി വിശ്വനാഥിനെ വിവാഹം ചെയ്ത ബാബുരാജിന് ആ ബന്ധത്തിലും രണ്ട് മക്കളുണ്ട്. ആർച്ചയും ആരോമലും.
വില്ലനായി എത്തി പിന്നീട് നായകനും സംവിധായകനും കൊമേഡിയനും ഒക്കെയായി തിളങ്ങുന്ന താരമാണ് ബാബുരാജ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ ബാബു രാജ് മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിലെ പ്രധാന ഭാരവാഹികളിൽ ഒരാളാണ്.
തെന്നിന്ത്യൻ സൂപ്പർ നടിയായി വാണി വിശ്വനാഥ് ആണ് ബാബുരാജിന്റെ ഇപ്പോഴത്തെ ഭാര്യ. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ആക്ഷൻ നായികയായിരുന്നു വാണിയും വില്ലനായി തിളങ്ങിയിരുന്ന ബാബു രാജും തമ്മിലുള്ള വിവാഹം ആരാധകരെ പോലും അമ്പരപ്പിച്ചിരുന്നു.
2002ലാണ് ഇരുവരും വിവാഹിതർ ആയത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു വിവാഹം. വിവാഹത്തെ തുടർന്ന് വാണി വിശ്വനാഥ് സിനിമകളിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. വിവാഹ ശേഷം ചുരുക്കം ചില സിനിമകളിലാണ് വാണി വിശ്വനാഥ് അഭിനയിച്ചത്.
ഇപ്പോളിതാ ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകന്റെ വിവാഹ വിശേഷമാണ് വൈറലാവുന്നത്. കുടുംബ സമേതം മകന്റെ വിവാഹ നിശ്ചയത്തിൽ സന്തോഷത്തോടെ പങ്കെടുത്തിരിക്കുകയാണ് നടൻ ബാബുരാജ്. കാറിൽ നിന്നുമിറങ്ങിയ വരനും വധുവിനുമൊപ്പം വേദിയിലേക്ക് വന്ന നടൻ ഭാര്യയുടെയും മക്കളുടെയും കൂടെ വേദിയിൽ നിൽക്കുന്നതടക്കം പുറത്ത് വന്ന വീഡിയോയിൽ എല്ലാം വ്യക്തമായി കാണുന്നുണ്ട്.
മാത്രമല്ല ആദ്യഭാര്യയുടെ അടുത്ത് തന്നെ നിന്നാണ് പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ താരം പൂർത്തിയാക്കിയതും.
മകന്റെ വിവാഹ നിശ്ചയത്തിലേക്ക് ബാബുരാജ് ഒറ്റയ്ക്കാണ് എത്തിയത്. ഇതോടെ വാണി വിശ്വനാഥ് എവിടെ എന്ന ചോദ്യം ഉയർന്നു.
മാത്രമല്ല ബാബുരാജ് നേരത്തെ വിവാഹിതൻ ആണെന്നും വാണി രണ്ടാം ഭാര്യയാണെന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് ഇക്കാര്യം മനസിലായത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ നൽകുന്നത്. ബാബുരാജ് നല്ലൊരു അച്ഛൻ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. പുതിയൊരു ബന്ധത്തിലേക്ക് പ്രവേശിച്ചെങ്കിലും ആദ്യഭാര്യയുടെയും മക്കളുടെയും കൂടെ എല്ലാ കാര്യത്തിനും നിന്നല്ലോ. അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്നും ആരാധകർ പറയുന്നുണ്ട്.