താടിയില്ലെങ്കിൽ സിനിമ ഹിറ്റാവില്ലെന്ന് വിശ്വാസം ഉറച്ചുപോയി, തന്റെ അന്ധവിശ്വാസത്തെ കുറിച്ച് ഹരിശ്രീ അശോകൻ

129

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് ഹരിശ്രീ അശോകൻ. നിരവധി സിനിമകളിൽ ശ്രദ്ദേയമായ ഹാസ്യറോളുഖൽ ചെയ്തുട്ടുള്ള അദ്ദേഹം നായകനായും സിനിമയിൽ തിളങ്ങിയിട്ടുണ്ട്. താടി യെടുക്കാതെ ഒരേ വേഷത്തിൽ മലയാളികൾ കണ്ടിരിക്കുന്ന നടൻ കൂടിയാണ് ഹരിശ്രീ അശോകൻ.

വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അശോകൻ താടിയെടുത്തിരിക്കുന്നത്. ഇപ്പോൾ താടിവടിക്കാത്തതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. താടിയില്ലെങ്കിൽ സിനിമ ഹിറ്റാവില്ലെന്ന് വിശ്വാസം ഉറച്ചുപോയെന്ന് ഹരിശ്രീ അശോകൻ പറയുന്നു.

Advertisements

Also Read
ചെയ്യാത്ത തെറ്റിന് ദുരിതങ്ങൾ അനുഭവിച്ചത് 9 മാസം, പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് പോലെയായിരുന്നു ആ സംഭവം: വിനോദ് കോവൂർ

താടിയെ കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞത് ഇങ്ങനെ;

എനിക്ക് താടിയെടുക്കാൻ താത്പര്യമുണ്ടായിരുന്നു. ഞാൻ താടിവച്ചിട്ട് അതെടുക്കാനുള്ള സമയം കിട്ടിയില്ല. ഒരു സിനിമയിൽ നിന്ന് അടുത്ത സിനിമയിലേക്കുള്ള പാച്ചിലായിരുന്നു. ആ സമയത്ത് താടി എടുക്കാൻ പറ്റിയില്ല. പിന്നീട് പല സിനിമകളിലും താടി എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ, വേണ്ട, താടിയുള്ള അശോകനെയാണ് എല്ലാവർക്കും ഇഷ്ടം എന്നായിരുന്നു ലഭിച്ച മറുപടികൾ.

അതുകഴിഞ്ഞ് ഞാൻ വിഎം വിനുവേട്ടന്റെ ഒരു സിനിമയിൽ അഭിനയിച്ചു. ജയറാം ഹീറോ ആയുള്ള സിനിമയിൽ. സൂര്യൻ എന്നായിരുന്നു സിനിമയുടെ പേര്. അതിൽ ഡാൻസ് മാസ്റ്റർ ആയിരുന്നു. അതിനു വേണ്ടി ഞാൻ താടിയും മീശയും എടുത്തു. ആ സിനിമകളൊക്കെ വിചാരിച്ചത്ര ഹിറ്റാകാത്തതുകൊണ്ട് പലരും വിചാരിച്ചുകാണും, താടിയും മീശയും എടുത്ത് ചെയ്താൽ ശരിയാവില്ലെന്ന്.

അന്ധവിശ്വാസത്തിന്റെ കലവറയാണല്ലോ സിനിമ. ആ സെറ്റിൽ തന്നെ ഒരിടത്ത് ഷൂട്ട് ചെയ്യുമ്പോൾ ആള് കൂടി. അശോകേട്ടനുണ്ടല്ലോ എന്ന് അവർ ചോദിച്ചപ്പോൾ മേക്കപ്പ് ചെയ്യുകയാണ്. ഇപ്പോ വിളിക്കാം എന്ന് ആരോ പറഞ്ഞു. മേക്കപ്പൊക്കെ കഴിഞ്ഞ് വന്നപ്പോൾ അവർക്ക് എന്നെ മനസ്സിലായില്ല. എന്നിട്ട് അവരുടെ അടുത്തുചെന്ന് ഞാൻ അശോകനാണ് എന്ന് പറഞ്ഞപ്പോൾ, താടിയുള്ള അശോകനെയാണ് ഇഷ്ടമെന്ന് അവർ പറഞ്ഞു.

ഇപ്പോ ഞാൻ ചെയ്യുന്ന പടം, ശിവകുമാർ എന്ന ഡയറക്ടറുടെ സിനിമയാണ്. അന്ത്രു ദ മാൻ എന്നാണ് പടത്തിന്റെ പേര്. അതിൽ ഞാൻ നായകനാണ്. വ്യത്യസ്തമായ ഒരു കഥയും കഥാപാത്രവുമാണ്. ഇതിൽ കുറ്റിത്താടിയാണ്. ഇതിനിടെ ഒരു ഡയറക്ടർ വിളിച്ചു. തെയ്യം കെട്ടുന്ന കഥാപാത്രമാണ്.

Also Read
പ്ലഷ് പിങ്ക് ലെഹംഗയിൽ സുന്ദരിയായി മാളവിക മോഹനൻ; ലേസ് എംബ്രോയ്ഡറിയിൽ തീർത്ത ലെഹംഗയുടെ വിലകേട്ട് അമ്പരന്ന് ആരാധകർ

താടിയും മീശയും എടുക്കണമെന്ന് പറഞ്ഞു. പക്ഷേ, എനിക്ക് ഉടനെ വേറൊരു പടമുണ്ട്. ഇപ്പോ താടിയെടുത്താൽ ഉടനെ വളരാനുള്ള സാധ്യത കുറവാണ് എന്ന് ഞാൻ പറഞ്ഞു. ആ സിനിമ അങ്ങനെ വിടേണ്ടിവന്നു. മമ്മുക്ക എന്നോട് ഇടക്കിടെ പറയാറുണ്ട്, നീ താടിയെടുക്കാതെ രക്ഷപ്പെടില്ല എന്ന്. എടുക്കാനുള്ള ഒരു വേഷം വരുമ്പോൾ അങ്ങനെ ചെയ്യാമെന്ന് ഞാനും പറയും.

മമ്മുക്കയ്ക്കൊക്കെ നമ്മളെ നന്നായി അറിയാം. താടിവച്ചിട്ടാണ് അനിയത്തിപ്രാവിലെ കോളജ് കുമാരൻ മുതൽ അഭിനയിച്ചത്. ഒറ്റ അപ്പിയറൻസിലാണ് ഇതൊക്കെ ഞാൻ ചെയ്തത്. താടിവച്ച് ഇത്രയധികം വേഷങ്ങൾ ചെയ്തതിന് ഒരാൾ ഗിന്നസ് ബുക്കിൽ എന്റെ പേര് അയച്ചിരുന്നു. പക്ഷേ, എന്തുകൊണ്ടോ അത് കിട്ടിയില്ല. താടി വരുമ്പോൾ മുഖത്ത് എക്സ്പ്രഷൻ കൊടുക്കാൻ സ്ഥലം കുറവാണ്. അത് വച്ചിട്ടും നമ്മൾ ഇത്രനാളും പിടിച്ചുനിന്നില്ലേ.

Advertisement