പ്ലഷ് പിങ്ക് ലെഹംഗയിൽ സുന്ദരിയായി മാളവിക മോഹനൻ; ലേസ് എംബ്രോയ്ഡറിയിൽ തീർത്ത ലെഹംഗയുടെ വിലകേട്ട് അമ്പരന്ന് ആരാധകർ

85

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടിയാണ് താരസുന്ദരി മാളവിക മോഹനൻ. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്ത് എത്തുന്നത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് മാളവിക മോഹനൻ ഏറെ സുപരിചിതയായ നടിയായി മാറി.

മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു തന്നെ പട്ടം പോലെയിലേക്ക് റെക്കമെന്റ് ചെയ്തതെന്ന് മാളവിക മോഹനൻ അടുത്തിടെ വെളിപ്പെടുത്തിയി രുന്നു. പ്രശസ്ത ഛായാഗ്രഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. പട്ടം പോലെയ്ക്ക് ശേഷം തമിഴകത്തേക്ക് ചേക്കെറിയ മാളവിക സ്റ്റൈൽ മന്നൻ രജനികാന്ത് ചിത്രമായ പേട്ടയിൽ അഭിനയിച്ചിരുന്നു.

Advertisements

പിന്നീട് ദളപതി വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി. മാസ്റ്ററിൽ താരം തിളങ്ങിയതോടെ തമിഴിൽ കൈ നിറയെ അവസരങ്ങളാണ് നടിക്ക് ഇപ്പോൾ. അച്ഛനെ പോലെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനായിരുന്നു മാളവികയ്ക്കും താത്പര്യം. എന്നാൽ അഭിനയത്തിൽ എത്തിപ്പെടുകയായിരുന്നു.

Also Read
വൈകാരിക രംഗങ്ങളും പ്രണയ രംഗങ്ങളുമെല്ലാം പ്രണവ് ചെയ്യുമ്പോൾ തനിക്കു പല തവണ മോഹൻലാലിനെ ഓർമ്മ വന്നു : വിനീത് ശ്രീനിവാസൻ

ഇപ്പോൾ മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും കോളിവുഡിലുമൊക്കെ സാന്നിധ്യമായ താരമാണ് മാളവിക മോഹനൻ. ഫാഷൻ സെൻസിന്റെ കാര്യത്തിലും താരം ഒരുപടി മുൻപിലാണ്. ലെഹംഗ ലുക്കിലുള്ള നിരവധി ചിത്രങ്ങളാണ് മാളവിക പങ്കുവെക്കാറുള്ളത്. ഇപ്പോഴും ലെഹംഗയിൽ സുന്ദരിയായി എത്തിയ ചിത്രമാണ് താരം പങ്കുവെച്ചത്.

പ്ലഷ് പിങ്ക് ലെഹംഗ ധരിച്ചു നിൽക്കുന്ന മാളവികയാണ് ചിത്രത്തിലുള്ളത്. എംബ്രോയ്ഡറി വർക്കുകളാണ് ലെഹംഗയുടെ പ്രത്യേകത. ടൊരാനി ഡിസൈൻസിന്റേതാണ് ലെഹംഗ. ലേസ് എംബ്രോയ്ഡറിയാണ് ലെഹംഗയിൽ നിറഞ്ഞുനിൽക്കുന്നത്. ലെഹംഗയ്ക്കൊപ്പം ധരിച്ച ചോളിയിലും എംബ്രോയ്ഡറി വർക്കുകളാണ് മുന്നിലുള്ളത്. അതേനിറത്തിലുള്ള നെറ്റ് ദുപ്പട്ട കൂടിയായപ്പോൾ ലെഹംഗാ ലുക് മനോഹരമായി. ഏകദേശം ഒന്നര ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില എന്നാണറിയുന്നത്.

Also Read
ജോൺ കാറ്റാടിയായി മോഹൻലാൽ, ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജ് ; ആരാധകരെ അക്ഷമരാക്കി ബ്രോ ഡാഡി ടീസർ

അതേ സമയം ഇപ്പോൾ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മാളവിക. എന്നാൽ സിനിമയിലല്ല, വെബ്സീരീസിൽ ആണ് എന്ന് മാത്രം. വളരെ മികച്ച പ്രേക്ഷക സ്വീകരണം ലഭിച്ച വെബ് സീരീസ് ആയിരുന്നു ദ ഫാമിലി മാൻ. ഇത് സംവിധാനം ചെയ്തത് രാജ് ഡികേ ജോഡി ആയിരുന്നു ആയിരുന്നു. ഇവർ ഒരുക്കുന്ന പുതിയ സീരിയലാണ് മാളവിക എത്തുന്നത്.

ഷാഹിദ് കപൂർ ആണ് സീരീസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷൻ റോളാണ് മാളവികയ്ക്ക് ലഭിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളാണ് ഈ സീരിസിൽ മാളവികയെ കാത്തിരിക്കുന്നതെന്നും സൂചനയുണ്ട്.

Advertisement