ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് സ്റ്റൈിഷ് ലൂക്കിൽ താരപത്‌നിയും പുത്രിയും, ദിലീപ് ഇല്ലാതെ കാവ്യയുടെ കൈപിടിച്ച് മീനാക്ഷി

192

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. 2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ഗോസിപ്പുകൾക്കിടയെും പ്രതികരിക്കാതെ മലയാളികൾക്ക് സർപ്രൈസ് നൽകിയായിരുന്നു ഇവരുടെ വിവാഹം നടന്നത്.

ആദ്യ ഭാര്യയായ മഞ്ജു വാര്യരിൽ നിന്നും വിവാഹ മോചനം നേടിയാണ് ദിലീപ് കാവ്യമാധവനെ വിവാഹം കഴിച്ചത്. സ്‌ക്രീനിലെ ഭാഗ്യജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിരവധി പഴികൾ കേട്ടു. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ അതിന്റെ വഴിക്ക് വിട്ട് സന്തോഷപൂർവ്വമായി ജീവിക്കുകയാണ് ഇവർ.

Advertisements

ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ കൂട്ടുകെട്ട് പിന്നെയും വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിൽ മിക്കവയും സൂപ്പർഹിറ്റായിരുന്നു. കാവ്യ മാധവൻ ആദ്യ വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഭാര്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

Also Read
ജീവിതത്തിലെ 90 ശതമാനം ദുരിതവും ജീവിത പങ്കാളിയെ ആശ്രയിച്ച്, തെറ്റുപറ്റരുത്: സ്വന്തം ജീവിതം മുൻനിർത്തി സാമന്തയുടെ വെളിപ്പെടുത്തൽ

ബാലതാരമായി സിനിമയിലെത്തി പിൽക്കാലത്ത് നായികയായി മാറിയതാണ് കാവ്യ മാധവൻ. ദിലീപാവട്ടെ മിമിക്രി വേദിയിൽ നിന്നും അഭിനയ രംഗത്തെത്തി സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്.

രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിർബന്ധിച്ചത് മകളാണെന്നും, തന്റെ പേരിൽ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ദിലീപ് വിവാഹസമയത്ത് പറഞ്ഞത്. മൂത്തമകൾ മീനാക്ഷി ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ് ഉള്ളത്.

ഇപ്പാഴിതാ കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത ഒരു വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ചാണ് മീനാക്ഷി നിശ്ചയത്തിന് എത്തിയത്.

Also Read
പ്രസവത്തിന് ഇനി ദിവസങ്ങൾ മാത്രം, കുഞ്ഞിന് പേര് വരെ കണ്ടുപിടിച്ചു; ആദ്യമായി അമ്മയാവുന്ന സന്തോഷം പങ്കുവെച്ച് നടി ശ്രീലയ

ഒരേ കളറിലുള്ള വസ്ത്രം ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലായിരുന്നു ഇരുവരും എത്തിയത്. അതേ സമയം ഇരുവർക്കും ഒപ്പം ദിലീപ് ഇല്ലാതിരുന്നത് ചർച്ചയായിരുന്നു. തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ പ്രൊമോഷനുമായി ദിലീപ് തിരക്കിലായിരുന്നുകാവ്യയെയും മീനാക്ഷിയും കൂടാതെ സുരേഷ് ഗോപി, ജയരാജ് വാര്യർ തുടങ്ങിയവരും എൻഗേജ്‌മെന്റ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ചടങ്ങിനെത്തിയ സുരേഷ് ഗോപി ഏറെ നേരം മീനാക്ഷിയോടും കാവ്യയോടും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

Advertisement