ആരാധകരെ ഞെട്ടിച്ച് ഇതുവരെ കാണാത്ത ലുക്കിൽ താരരാജാവ് മോഹൻലാൽ; സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കി ബറോസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

87

തന്റെ ആരാധകരെ ഞെട്ടിച്ച് പുതുവർഷത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. അത്രയ്ക്ക് കിടിലൻ ഒരു സമ്മാനമാണ് ലാലേട്ടൻ ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. താൻ ആദ്യമായി സംവിധായക നാവുന്ന ചിത്രം ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് താരം പുതുവത്സരാശംസ അറിയിച്ചത്.

ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കിൽ അദ്ദേഹമുള്ളത്. വെസ്റ്റേൺ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളർത്തിയ ലുക്കിലാണ് ചിത്രത്തിൽ. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിൻറെ ചിത്രം പകർത്തിയത്.

Advertisements

പുതിയൊരു വർഷം നമുക്ക് മുന്നിലേക്ക് ഉയരുകയാണ്. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിതത്തിൽ അടയാളപ്പെടുത്തുന്ന ഏറ്റവും മൂല്യവത്തായ വർഷമായി ഇത് മാറട്ടെ,’ ഫോട്ടോയ്ക്കൊപ്പം മോഹൻലാൽ കുറിച്ചു.

Also Read
ഞാൻ അങ്ങനെ സംസാരിച്ചത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല, പിന്നെ സംഭവിച്ചത് ഇങ്ങനെ, മോസ്‌കോയിൽ വെച്ച് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി റിമ കല്ലിങ്കൽ

2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിൻറെ ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

കൊവിഡിനെത്തുടർന്നുണ്ടായ ഷെഡ്യൂൾ ബ്രേക്ക് നീണ്ടതിനെത്തുടർന്ന് കണ്ടിന്യുവിറ്റി പ്രശ്‌നങ്ങൾ ഉൾപ്പെടെ ചിത്രം നേരിട്ടിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹൻലാൽ സ്‌ക്രീനിൽ എത്തുന്നത്. വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.

Also Read
പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്നതാണ് സംഭവിച്ചത്, വെളിപ്പെടുത്തലുമായി മഞ്ജു പത്രോസ്

സിനിമയിൽ നിന്നും പൃഥ്വിരാജ് നേരത്തെ പിൻമാറിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. ഗുരു സോമസുന്ദരവും ബറോസിൽ പ്രധാനവേഷങ്ങളിൽ ഒന്നിൽ എത്തുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Advertisement