മലയാളത്തിന്റെ ക്ലാസ്സിക് രചയിതാവും സംവിധായകനുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി ഭാമ. തുടർന്ന നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകയായ താരം മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി.
തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്ന ഭാമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു തിളങ്ങിയ്. അതേ സമയം സിനിമയിൽ തിളങ്ങി നിന്ന സമയത്ത് തന്നെയായിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്സുകാരനായ അരുൺ ആയിരുന്നു ഭാമയെ വിവാഹം കഴിച്ചത്.
അടുത്തിടെയാണ് നടി അമ്മയായ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷം ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. വിവാഹ വാർഷികാഘോഷത്തിന് പിന്നാലെയാണ് അമ്മയായ സന്തോഷവും ഭാമ പങ്കുവെച്ചത്.
ഇപ്പോഴിതാ താൻ അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുന്നതിന്റെ കാരണം പറഞ്ഞ് നടി ഭാമ. വിവാഹശേഷം താരം സിനിമയിലേയ്ക്ക് മടങ്ങിയെത്തിയിട്ടില്ല. പിന്നാലെ ഭർത്താവിന്റെ വിലക്കെന്ന അഭ്യൂഹങ്ങളും നിറഞ്ഞു. പിന്നാലെയാണ് താരം പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്.
ഭർത്താവ് അരുൺ എന്നോട് അഭിനയിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. കല്യാണത്തിന് മുമ്പ് മൂന്ന് വർഷത്തോളം ഞാൻ അഭിനയിച്ചിരുന്നില്ല. നല്ല അവസരങ്ങൾ വരാത്തത് കൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് എനിക്ക് പറയാനുള്ളതെന്ന് ഭാമ പറയുന്നു.
വിവാഹശേഷം ഭർത്താവ് കുട്ടി എന്ന ലോകത്തിൽ ഒതുങ്ങി കഴിയുകയാണ് ഇപ്പോൾ താരം. ഭാമയുടെ വാക്കുകൾ ഇങ്ങനെ:
ഇനിയും നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയിൽ ആണെങ്കിൽ തീർച്ചയായും ഞാൻ മടങ്ങി വരും. മടങ്ങി വരവിനെ കുറിച്ച് ആലോചിക്കുമ്പോൾ പുതിയ കുട്ടികൾക്ക് ആവും അവസരം കൂടുതലെന്ന് അറിയാം.
പിന്നെ, വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായി കഴിഞ്ഞാൽ എത്രത്തോളം അവസരം കിട്ടും എന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. അഭിനയിച്ചേ പറ്റൂ എന്നുള്ള വാശി ഒന്നുമില്ല. അഭിനയിക്കണമെന്നാണ് ആഗ്രഹം.
അതെന്നും മായാതെ മനസിലുണ്ടാവും. ലോക്ഡൗൺ കാലമായിരുന്നത് കൊണ്ട് പുറത്തേക്ക് പോലും ഇറങ്ങാതെ ഇരിക്കുമ്പോഴാണ് ഗർഭിണിയാവുന്നത്. വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാൻ. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഗർഭകാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു എന്നും ഭാമ വ്യക്തമാക്കുന്നു.