ഹോട്ട്‌ലുക്കിൽ പുതുവർഷത്തെ വരവേറ്റ് മീരാ നന്ദൻ, പുതിയ ഗ്ലാമറസ്സ് ചിത്രവും വൈറൽ

1199

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ദിലീപിൻരെ നായികയായി എത്തി പിന്നീട് മലയാളത്തിന്റെ പ്രിയതാരമായി മാറിയ നടിയാണ് മീരാ നന്ദൻ. മിനിസ്‌ക്രീൻ അവതാരകയായിൽ നിന്നുമാണ് മലയാളലെ നായിക നിരയിലേക്ക് മീര നന്ദൻ എത്തിയത്.

ആദ്യ ചിത്രം വൻ വിജയമായതോടെ കൈനിറയെ ചിത്രങ്ങളായിരുന്നു പിന്നീട് മീരയ്ക്ക് ലഭിച്ചത്. ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ ഓരോ വിശേഷങ്ങളും കൂടാതെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരം ഹോട്ട് ലുക്കിലുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് കടന്നുപോയ 2020 എന്തൊരു വർഷമായിരുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.

താരത്തിന്റെ ചില ഗ്ലാമർ ചിത്രങ്ങൾ ഇടക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു, വിമർശിച്ചവർക്ക് തക്ക മറുപടി നൽകി മീര തന്നെ രംഗത്ത് വന്നതും വലിയ വാർത്ത ആയിരുന്നു. കടന്നുപോയ 2020 എന്തൊരു വർഷമായിരുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.

താരത്തിന്റെ ചില ഗ്ലാമർ ചിത്രങ്ങൾ ഇടക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു, വിമർശിച്ചവർക്ക് തക്ക മറുപടി നൽകി മീര തന്നെ രംഗത്ത് വന്നതും വലിയ വാർത്ത ആയിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ മീര പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

കോളജ് പഠനം പൂർത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയിൽ അഭിനയ ജീവിതത്തിനും തുടക്കം കുറിച്ചു, ദുബായിയിലേക്ക് താമസം മാറി, അതിനിടെ റേഡിയോയിൽ ഒരു കൈ നോക്കാൻ അവസരം കിട്ടി (ഇപ്പോൾ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജീവിച്ചു. പ്രണയത്തിലായി, ഹൃദയത്തകർച്ചകൾ നേരിട്ടു.

നമ്മൾ സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെയായലും കുടുംബമാണ് ഏറ്റവും പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോൾ ഒരു മഹാമാരിയിലൂടെ കടന്നുപോകുമ്പോഴും നല്ല ദിനങ്ങൾ വരാനിരിക്കുകയാണെന്ന് കരുതുന്നു. എന്റെ ഇരുപതുകൾ നല്ലതായിരുന്നു, പക്ഷേ മുപ്പതുകൾ കൂടുതൽ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഒരുപാട് കാര്യങ്ങൾ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഞാൻ ഇന്ന് എന്താണോ അതിലേക്ക് എത്തിച്ചേരുന്നതിന്, ഒന്നിനും മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് ഉയർച്ചയോ താഴ്ചയോ ആകട്ടെ എന്നും മീര അടുത്തിടെ ഇൻസ്റ്റയിൽ കുറിച്ചിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ച ആളാണ് മീര നന്ദൻ, സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളുടെ പേരിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിടുന്ന നടിമാരിൽ ഒരാൾ കൂടിയാണ് മീര.

Advertisement