മിമിക്രി രംഗത്തു നിന്നും സഹസംവിധായകനായെത്തി പിന്നീട് മലയാളത്തിലെ മുൻനിര താരമായി മാറിയ നടനാണ് ദിലീപ്. നടനായും നിർമ്മാതാവായും തിളങ്ങിയ താരം മലയാളത്തിന്റെ ജനപ്രിയ നായകൻ എന്നാണ് അറിയപ്പെട്ടത്.
ഇടക്കാലത്ത് അദ്ദേഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും അനിഷ്ട സംഭവങ്ങളും ഒക്കെ ഉണ്ടായെങ്കിലും അതുകൊണ്ടൊന്നു ദിലീപിന്റെ ആരാധകർക്ക് കുറവൊന്നുമുണ്ടാക്കിയില്ല. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന് സിനിമയിലേക്കുള്ള വഴികാട്ടിയായ നടൻ ജയറാം.
ഒരിക്കലും ദിലീപിനെ പോലെ കഴിവുള്ള ഒരാളെ സിനിമയിൽ മാറ്റിനിർത്താൻ കഴിയില്ലെന്നാണ് ജയറാം പറയുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജയറാമും സംവിധായകൻ കമലും കൂടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മിമിക്രി പരിപാടികളിലൂടെയായിരുന്നു ദിലീപ് എന്ന ഗോപാലകൃഷ്ണൻ ശ്രദ്ധ നേടിയത്. സിനിമയിൽ അഭിനയിക്കുക എന്നത് ദിലീപിന്റെ സ്വപ്നമായിരുന്നു. അഭിനയിക്കാനെത്തിയ ദിലീപ് ഒടുവിൽ അന്നത്തെ ഹിറ്റ്മേക്കർ സംവിധായകനായിരുന്ന കമലിന്റെ സംവിധായന സഹായി ആയി മാറുകയായിരുന്നു.
Also Read
ഇനി ഇങ്ങനെയൊന്ന് ഉണ്ടാവുമോ എന്ന് സംശയമാണ് അതിന് പ്രേരിപ്പിച്ചത്: വെളിപ്പെടുത്തലുമായി അനന്യ
ലാൽ ജോസും ആ സമയത്ത് കമലിന്റെ സംവിധാന സഹായി ആയിരുന്നു. ജയറാമാണ് ദിലീപിനെ കമലിന് പരിചയപ്പെടുത്തിയത്. പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു ദിലീപ് തന്റെ അടുത്തെത്തിയതെന്ന് കമൽ വ്യക്തമാക്കുന്നു.
അക്കു അക്ബർ, ലാൽ ജോസ് തുടങ്ങിയവരെല്ലാം അസിസ്റ്റന്റ് ഡയറക്ടറായി ആ സമയത്ത് ഉണ്ടായിരുന്നു. അതുകൊണ്ട് അടുത്ത പടത്തിൽ നോക്കാമെന്ന് ഞാൻ പറഞ്ഞു. വിഷ്ണുലോകം എന്ന ചിത്രമായിരുന്നു അത്. വരാൻ പറഞ്ഞ ദിവസം ദിലീപ് എത്തിയില്ല.
അന്ന് ദിലീപിന് മിമിക്രി പ്രോഗ്രാം ഉണ്ടായിരുന്നതായി പിന്നീട് ആണ് അറിഞ്ഞത്. എന്നാൽ സമയത്ത് എത്താത്തത് മൂലം എനിക്ക് ദേഷ്യമുണ്ടായിരുന്നു. അതുകൊണ്ട് പകരക്കാരനായി മറ്റൊരു അസിസ്റ്റന്റ് ഡയറക്ടറെ എടുത്തു.
പിറ്റേ ദിവസം ദിലീപ് വന്നു. വേറെ ആളിനെ എടുത്തെന്നും അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വന്നാൽ മതിയെന്നും പറഞ്ഞപ്പോൾ ദിലീപ് മടങ്ങിപ്പോയി. അത് കണ്ടപ്പോൾ വിഷമം തോന്നി തിരിച്ച് വിളിച്ചാണ് ഞാൻ ചാൻസ് കൊടുത്തതെന്നും കമൽ പറയുന്നു.
പിന്നീട് കുറെ ചിത്രങ്ങളിൽ ദിലീപ് എനിക്കൊപ്പം അസിസ്റ്റന്റ് ആയി ജോലി നോക്കി. പതിയെ കൊച്ചുകൊച്ചു വേഷങ്ങളും ദിലീപ് ചെയ്യാനാരംഭിച്ചു. ജയറാം ചെയ്യേണ്ടിയിരുന്ന വേഷങ്ങൾ പോലും ദിലീപിനെ തേടിയെത്തിയെന്നും കമൽ പറയുന്നു.
ദിലീപിന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ ഏറെ നിർണായകമായി മാറിയത് മാനത്തെ കൊട്ടാരം എന്ന ചിത്രമായിരുന്നു. ചിത്രത്തിൽ ദിലീപ് എന്ന കഥാപാത്രത്തെ ആണ് ഗോപാലകൃഷ്ണൻ അവതരിപ്പിച്ചത്. പിന്നീട് ആ പേര് തന്നെ സിനിമയ്ക്ക് സ്വീകരിക്കുകയായിരുന്നു താരം.