മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലിൽ അറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നും ഈ ലേബലിന് യാതൊരു വിധത്തിലുമുള്ള മാറ്റം സംഭവിച്ചിട്ടില്ല. അനിയത്തിപ്രാവിൽ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബൻ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്. ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരുന്നു.
ഒരിക്കൽ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കേണ്ടി വന്നിരുന്നു ചാക്കോച്ചൻ, പിന്നീട് ചാക്കോച്ചൻ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു. മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. ഇപ്പോഴിതാ ന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെ വലിയ വിജയം നേടിയിരിക്കുകയാണ് ചാക്കോച്ചൻ.
കൂടാതെ, ഏറ്റവും കൂടുതൽ ആരാധകർ നെഞ്ചിലേറ്റിയ ജോഡി എന്നു പറയുന്നത് തന്നെ കുഞ്ചാക്കോ ബോൻ-ശാലിനി ആയിരുന്നു. അനിയത്തി പ്രാവിലൂടെ തുടങ്ങി ഒരുപാട് ചിത്രങ്ങളിലാണ് താരങ്ങൾ ഒരുമിച്ചെത്തിയത്. ഈ കോംബോ ഇഷ്ടപ്പെടാത്ത മലയാളികളും ഉണ്ടായിരുന്നില്ല. കുഞ്ചാക്കോ ബോബൻ എന്ന നടന്റെയും ആദ്യ ചിത്രവും അനിയത്തി പ്രാവ് ആയിരുന്നു.
അനിയത്തിപ്രാവ് സിനിമ ഇറങ്ങിയോടി 25 വർഷങ്ങൾ കഴിഞ്ഞ വേളയിൽ ശാലിനിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. സ്‌ക്രീനിൽ ഇത്രയും ഹിറ്റായി നിന്ന നിങ്ങളെന്താണ് യഥാർഥ ജീവിതത്തിൽ വിവാഹം കഴിക്കാത്തതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. വർഷങ്ങളായി ആ ചോദ്യം നേരിടുന്ന സാഹചര്യത്തിലാണ് അക്കാരണം ചാക്കോച്ചൻ വെളിപ്പെടുത്തുന്നത്.
ചില ബന്ധങ്ങൾ നമുക്ക് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാതായിട്ടുണ്ട്, ആ ഗണത്തിൽ പെടുന്ന ഒന്നാണ് ഞങ്ങൾ തമ്മിലുള്ള ബന്ധമെന്നാണ് താരം പറയുന്നത്. ഞാനും ശാലിനിയും ‘സ്‌കോർപിയോ’ ആണ്. അതിന്റേതായ പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അങ്ങനൊരു പ്രത്യേകത എനിക്കും അനുഭവപ്പെട്ടിട്ടുണ്ടെന്ന് താരം പറയുന്നു. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. പകരം വേറെ വേറെയാണ് പ്രണയിച്ചതെന്നും ചാക്കോച്ചൻ വെളിപ്പെടുത്തി. ഞങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹൃദം അതിർവരമ്പുകൾ ഇല്ലാത്തതായിരുന്നുവെന്നും അജിത്തുമായി ശാലിനി പ്രണയത്തിലായിരിക്കുന്ന സമയത്ത് അവരെ സഹായിക്കുക കൂടി ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഞങ്ങൾ രണ്ടാളും വിവാഹം കഴിഞ്ഞ് രണ്ടു വഴിക്ക് പോയെങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും കുഞ്ചാക്കോ ബോബൻ എടുത്ത് പറയുന്നു.
Also read; താരസുന്ദരി അമല പോളിന് ബിഗ് ബോസിലേയ്ക്ക് വൻ പ്രതിഫലത്തോടു കൂടി ക്ഷണം; നടി പ്രതികരിച്ചത് ഇങ്ങനെ
എന്ന് കരുതി എല്ലാ ദിവസവും വിളിക്കുകയും മെസേജ് അയക്കുകയുമൊന്നുമില്ല. പക്ഷെ എങ്കിലും ആ സൗഹൃദത്തിന്റെ ഫീൽ അവിടെ എന്നും പഴയത് പോലെ തന്നെയുണ്ടാവും. അതിനാണ് താൻ ഏറ്റവും മൂല്യം നൽകുന്നതെന്നും താരം വ്യക്തമാക്കി. ഏതായാലും വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് പ്രേക്ഷകരുടെയും പ്രിയം. ഇരുവരും ഒന്നിച്ചെത്തുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉണ്ട്.