അത് ഐഡന്റിറ്റിയല്ല, അവളുടെ സ്വപ്നവും ജീവിതവുമാണ് എന്നാണ് ഞാൻ മാലയിട്ടപ്പോൾ അവളെന്നോട് പറഞ്ഞത്; പുതിയ ചിത്രവുമായി രവീന്ദ്രർ ചന്ദ്രശേഖർ

71

തമിഴിൽ നിർമാതാവ് രവീന്ദ്രർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണ് ഏറെ ചർച്ചയായത്. തടി കൂടിയതിന്റെ പേരിൽ രവീന്ദ്രനെതിരെ വലിയ ബോഡി ഷെയിമിങ്ങാണ് നടക്കുന്നത്. അതേസമയം, നടി മഹാലക്ഷ്മി പണം കണ്ടാണ് ഇതുപോലൊരു വിവാഹത്തിന് സമ്മതിച്ചത് എന്നുമുള്ള പ്രചരണങ്ങളാണ് നടത്തി വന്നിരുന്നത്. മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം കൂടിയാണിത്.

Advertisements

പണത്തിന് വേണ്ടി ആഗ്രഹിച്ചിട്ടാണ് നടി രണ്ടാം വിവാഹത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്ന തരത്തിലാണ് വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നത്. ‘പണത്തെ അല്ലാതെ, കുടവയറ് നോക്കി പ്രണയിക്കാൻ പറ്റുമോ’ എന്ന് ചോദിച്ചവരും ഉണ്ട്. ആദ്യ വിവാഹത്തിന് അല്ലേ സൗന്ദര്യം ആവശ്യം രണ്ടാം വിവാഹത്തിന് പണം തന്നെ പ്രധാനം എന്നിങ്ങനെയായിരുന്നു ഇരുവർക്കും നേരെ നീണ്ട പരിഹാസ മുനകൾ.

Also read; മേ ഹൂം മൂസയെ കുറിച്ചുള്ള എന്റെ അവകാശവാദം അങ്ങനെയാണ്; ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് സുരേഷ് ഗോപി

ഇത് യഥാർത്ഥ കല്യാണമാണോ, അതോ ഏതെങ്കിലും ഷോയ്ക്ക് വേണ്ടി അഭിനയിക്കുന്നതാണോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. വ്യക്തിഹത്യ പരാമർശങ്ങളും ഇരുവരും വിവാഹ ശേഷം നേരിട്ടിരുന്നു. പിന്നിലെ ഇതിനെല്ലാം മറുപടി നൽകി താരദമ്പതികൾ തന്നെ രംഗത്ത് വന്നിരുന്നു. വിമർശനങ്ങൾ അതിരുകടന്നപ്പോഴായിരുന്നു മഹാലക്ഷ്മിയും രവീന്ദറും മറുപടിയുമായെത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇവർ സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോൾ രവീന്ദർ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഏറെ വൈറലാകുന്നത്.

അത് ഐഡന്റിറ്റിയല്ല, അവളുടെ സ്വപ്നവും ജീവിതവുമാണ് എന്നാണ് ഞാൻ മാലയിട്ടപ്പോൾ അവളെന്നോട് പറഞ്ഞതെന്ന് കുറിച്ചുകൊണ്ടാണ് രവീന്ദർ പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. കഴുത്തിൽ മാലയണിഞ്ഞ് അതീവ സന്തോഷത്തോടെയാണ് ഇരുവരും നിൽക്കുന്നത്. മുണ്ടും ഷർട്ടുമായിരുന്നു രവീന്ദറിന്റെ വേഷം. സാരിയിലാണ് മഹാലക്ഷ്മിയും പ്രത്യക്ഷപ്പെട്ടത്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് ആരാധകരും കുറിച്ചു.

വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിനിടയിലായിരുന്നു മഹാലക്ഷ്മിയും രവീന്ദറും പ്രണയത്തിലായത്. രവീന്ദർ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. ഈ പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറി വിവാഹത്തിലെത്തുകയായിരുന്നു. എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണെന്നായിരുന്നു വിവാഹ ശേഷമായി മഹാലക്ഷ്മി കുറിച്ചത്. മഹാലക്ഷ്മിയെപ്പോലൊരു പെണ്ണിനെ കെട്ടിയാൽ ജീവിതം നല്ലതാണെന്ന് പറയുമെന്ന് രവീന്ദറും കുറിച്ചു.

Also read; മോഹൻലാലിന്റെ നല്ല സമയം ഇർഷാദ് അലിയിലേയ്ക്ക്; ആ യാത്രയെ കുറിച്ച് ഒമർ പറയുന്നതിങ്ങനെ

വിവാഹ ശേഷമുള്ള യാത്രയിലെ ചിത്രങ്ങളെല്ലാം ഇരുവരും ചിത്രങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. ആരാധകരും സ്‌നേഹത്തോടെയാണ് ചിത്രങ്ങളെ സ്വീകരിക്കുന്നത്. പണം കണ്ടാണ് രവീന്ദറിനെ വിവാഹം ചെയ്തതെന്ന് പറഞ്ഞവരോട് താൻ സാമ്പത്തികമായി സ്വയം പര്യാപ്തത നേടിയിട്ടുണ്ടെന്നായിരുന്നു പറഞ്ഞത്. ഭർത്താവിന്റെ ശരീര പ്രകൃതത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കിയവർക്കും മഹാലക്ഷ്മി തക്കതായ മറുപടിയും നൽകിയിരുന്നു.

Advertisement