മേ ഹൂം മൂസയെ കുറിച്ചുള്ള എന്റെ അവകാശവാദം അങ്ങനെയാണ്; ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് സുരേഷ് ഗോപി

63

സുരേഷ് ഗോപി എന്ന നടൻ മലയാളികൾക്ക് അഭിമാനം തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം, സിനിമാ ലോകത്ത് സജീവമായി നിൽക്കുകയാണ് താരം. ഇപ്പോൾ മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ പിന്നെയുള്ള ഹീറോ ആരാധകർക്ക് സുരേഷ് ഗോപിയാണ്. ഇടയ്ക്ക് സിനിമകളിൽ നിന്നും മാറി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയ താരം പിന്നീട് പാപ്പനിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

ചിത്രം തിയ്യേറ്ററിലും ഒടിടിയിലും ഒരുപോലെയാണ് വിജയം തീർത്തത്. നടനെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലുമെല്ലാം എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ സമീപിക്കുന്ന താരത്തിന് ആരാധകരാലും സമ്പന്നമാണ്. അദ്ദേഹത്തിന്റെ കരുതലും സ്നേഹവും സിനിമയ്ക്ക് അകത്തും പുറത്തും അനുഭവിച്ചറിഞ്ഞവരുണ്ട്. ഇപ്പോൾ താരത്തിന്റേതായി തിയേറ്ററുകളിൽ എത്തിയിരിക്കുന്നത് മേ ഹൂം മൂസ എന്ന ചിത്രമാണ്.

Also read;മോഹൻലാലിന്റെ നല്ല സമയം ഇർഷാദ് അലിയിലേയ്ക്ക്; ആ യാത്രയെ കുറിച്ച് ഒമർ പറയുന്നതിങ്ങനെ

ഏറെ ചിരിപ്പിക്കുന്ന ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഇതുവരെ കാണാത്ത താരത്തെയാണ് ചിത്രത്തിൽ കാണുന്നതെന്നാണ് പ്രേക്ഷകരും പറയുന്നത്. ഇപ്പോൾ മേ ഹൂം ചിത്രത്തെ കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ് നടൻ. സുരേഷ് ഗോപി വ്യത്യസ്തമായ ഭാവത്തിലും രൂപത്തിലും എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന വേളയിലാണ് നടൻ മനസ് തുറക്കുന്നത്.

ദേശീയതയെ ഇത്രയും തീവ്രമായ അളവിൽ ഉയർത്തി പിടിക്കുന്ന തന്നെ ഇതിന് മുമ്പ് സിനിമയിൽ കണ്ടിട്ടില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇന്ത്യാ ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ചിത്രത്തെ കുറിച്ച് വാചാലനായത്. മേ ഹൂം മൂസയെ സംബന്ധിച്ച് എന്റെ അവകാശവാദവും അത് തന്നെയാണ്. മുഖത്ത് അല്ലെങ്കിൽ ശരീരഭാഷയടക്കമുള്ള പേശിയനക്കത്തിൽ ഇതുപോലൊരു വേഷത്തിൽ എന്നെ കണ്ടിട്ടുണ്ടായിരിക്കില്ലെന്ന് താരം പറയുന്നു.

ഈ ചിത്രത്തിന് ഏകദേശം സമാനമായ വേഷത്തിൽ ചിലപ്പോൾ ദി സിറ്റിയിൽ കണ്ടിട്ടുണ്ടാവും. അതുപോലെ താവളം എന്ന സിനിമയിലും കണ്ടിട്ടുണ്ടാവും. പക്ഷേ അതിനേക്കാൾ ഏറെ ഇത്രയും തീവ്രമായി ദേശീയത നെഞ്ചിലേറ്റുന്ന, അല്ലെങ്കിൽ ദേശീയതയുടെ മൂല്യം ഉയർത്തി പിടിച്ച് അതിന്റെ പാരമ്യതയിൽ കൊണ്ടെത്തിക്കുന്ന തരത്തിൽ, കദനത്തിൽ മുങ്ങിയ ഒരു ജീവിതം പേറുന്ന മനുഷ്യനായിട്ട് ഇതുവരെ അഭിനയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറയുന്നു.

ജനകനൊക്കെ അതിന്റെ ടോട്ടലി ഡിഫറന്റ് വേർഷനായിട്ടാണ് തനിക്ക് തോന്നുന്നതെന്നും സുരേഷ് ഗോപി പറയുന്നു. ഈ സിനിമയിൽ ഒരു പട്ടാളക്കാരന്റെ പേടിത്തൊണ്ടത്തരം കണ്ടിട്ട് ഡേയ് നീ ദ്രാവിഡൻ താനേ, ദ്രാവിഡൻ ന്നാ വീരൻ ഡാ, ഉന്നെയെല്ലാം പൊയ്, ദണ്ടച്ചോറ് എന്ന് ഞാൻ പറയുന്നുണ്ട്. ഇതിൽ നിന്നും 18 വർഷം കഴിഞ്ഞ് ബോർഡർ കടന്ന് വരുന്ന അയാൾ വാ പൊളിച്ച് പോകുന്ന കണ്ടീഷനിൽ എത്തുന്നുണ്ടെന്ന് നടൻ പറയുന്നു.

Also read; കണ്ടത് സുരേഷ് ഗോപിയുടെ മറ്റൊരു മുഖം, തകര്‍ത്തഭിനയിച്ചുവെന്ന് മേജര്‍ രവി, മേ ഹും മൂസ വന്‍ വിജയത്തിലേക്ക്, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

തറേലൊക്കെ തൊട്ടിട്ട് നെഞ്ചത്ത് വെച്ചിട്ട് മാഷാ അള്ളാ എന്ന് പറയുന്നുണ്ട്. നാട്ടിൽ വന്ന് കഴിഞ്ഞിട്ട് അന്റെ മൂസക്കയാണ് എന്ന് പറയുന്നുണ്ട്. നീ പോയിട്ട് ജീവിക്കെടാ അന്റെ ചങ്ക് പറിച്ച് വെച്ചിരിക്കണോ ഞാൻ എന്നും സിനിമയിൽ ചോദിക്കുന്നുണ്ട്. അപ്പോൾ ഫിസിക്കൽ ട്രാൻസ്ഫർമേഷൻ അല്ല, 18 വർഷത്തെ ദുരന്ത ജീവിതം പേറിയതിന്റെ മനോഘടനയിലെ മാറ്റങ്ങൾ ഈ സഞ്ചാരത്തിലൂടെ, എന്റെ ഒരു കാലഘട്ടത്തിന്റെ മൂന്നോ നാലോ സ്റ്റേജിലൂടെ കാണിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു.

Advertisement