ഗർഭിണികൾ അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണെന്ന് അറിഞ്ഞത് അപ്പോഴാണ്; ആദ്യത്തെ മൂന്നുമാസത്തെ അനുഭവം പറഞ്ഞ് മഷൂറ ബഷീർ ബഷി

358

പ്രാങ്ക് വീഡിയോകളും, പാചക പരീക്ഷണങ്ങളും ഒക്കെയായി ബഷീർ ബഷിയും കുടുംബവും സോഷ്യൽമീഡിയയിൽ സജീവമാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകളാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ സമ്പാദിക്കുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷി ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായത്.

Advertisements

പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്ന് പുറത്തായത്. തൊട്ടത് പൊന്നാക്കുന്നവനാണ് ബഷീർ ബഷിക്കുള്ള വിശേഷണം തന്നെ. കൊച്ചിയിലെ ഫ്രീക്കൻ എന്നാണ് ബഷീർ ബിഗ് ബോസിൽ എത്തും മുമ്പ് താരം സോഷ്യൽമീഡിയയിൽ അറിയപ്പെട്ടിരുന്നത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവർക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെയാണ് താരം വെളിപ്പെടുത്തിയത്.

Also read; താരസുന്ദരി അമല പോളിന് ബിഗ് ബോസിലേയ്ക്ക് വൻ പ്രതിഫലത്തോടു കൂടി ക്ഷണം; നടി പ്രതികരിച്ചത് ഇങ്ങനെ

ആദ്യം വിമർശനം നേരിട്ടുവെങ്കിലും ബഷീറിനെയും കുടുംബത്തെയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അടുത്തിടെയാണ് തന്റെ ഭാര്യമാരിൽ ഒരാളായ മഷൂറ ഗർഭിണിയാണെന്ന് ബഷീർ ആരാധകരെ അറിയിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മഷൂറ ഗർഭം ധരിച്ചത്. ഇപ്പോൾ ഗർഭം മൂന്ന് മാസം പിന്നിട്ട് നാലാം മാസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ വേളയിൽ മൂന്ന് മാസക്കാലത്തെ അനുഭവം പങ്കുവെയ്ക്കുകയാണ് മഷൂറ തന്റെ പുതിയ വീഡിയോയിലൂടെ.

എനിക്കിത് നാലാമത്തെ മാസമാണ്. എല്ലാം നന്നായി തന്നെ പോകുന്നു. ഇതുവരെയുള്ള എക്സ്പീരിയൻസ് പങ്കിടാമെന്ന് കരുതിയാണ് പുതിയ വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞാണ് മഷൂറ വീഡിയോ ആരംഭിക്കുന്നത്. പീരീഡ്സിന് മുന്നോടിയായി എനിക്ക് മാറിടത്തിൽ പലപ്പോഴും വേദന അനുഭവപ്പെടാറുണ്ട്. ഡേറ്റിന് വളരെ നേരത്തെയായി വേദന തുടങ്ങിയിരുന്നു. എന്നിട്ടും പീരീഡ്സ് വരാതിരുന്നപ്പോൾ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.

പിന്നീട് മൈലാഞ്ചി ഇടാനിരുന്നപ്പോൾ നന്നായി നടുവേദനയും അനുഭവപ്പെട്ടു. അപ്പോഴും അതേ കുറിച്ച് ആലോചിച്ചു. പക്ഷേ അതൊന്നും ആയിരിക്കില്ലെന്ന് ബേബി പറഞ്ഞു, അമിത പ്രതീക്ഷയെടുത്ത് നിരാശ വരേണ്ട എന്ന് കരുതിയാണ് ബേബി അങ്ങനെ പറഞ്ഞത്. പക്ഷേ, പിന്നീട് എന്റെ ഞരമ്പുകളൊക്കെ വ്യക്തമായി കണ്ടു തുടങ്ങി. അതേക്കുറിച്ച് നെറ്റിൽ നോക്കിയപ്പോൾ പ്രഗ്‌നൻസി ടൈമിലാണ് അങ്ങനെ കാണുന്നതെന്ന് അറിയാൻ കഴിഞ്ഞു.

പിന്നീടാണ് ടെസ്റ്റ് ചെയ്ത് നോക്കിയതെന്ന് മഷൂറ പറയുന്നു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഞാൻ ആക്ടീവല്ലായിരുന്നു. ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, അധികം ഇളകാൻ പാടില്ലെന്നൊക്കെയായിരുന്നു മനസിൽ പറഞ്ഞത്. എന്റെ മമ്മയ്ക്ക് ഭയങ്കരമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു, അതായിരുന്നു ഞാനും ചിന്തിച്ചുകൂട്ടിയതെന്നും മഷൂറ വെളിപ്പെടുത്തി.

പക്ഷേ നീ നീയായിട്ട് ഇരിക്ക്, ഒരു മാറ്റവും വരുത്തേണ്ട കാര്യമില്ലെന്നാണ് ബേബി പറഞ്ഞതെന്നും മഷൂറ പറയുന്നു. പിന്നീടങ്ങോട്ട് എല്ലാത്തിനേയും പോസിറ്റീവായി കാണുകയായിരുന്നു. കുക്കിംഗൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്ന് ആയിരുന്നു പലരുടെയും ചോദ്യം. ഫുഡിന്റെ മണം അടിക്കുമ്പോൾ എന്തൊക്കെയോ തോന്നില്ലേയെന്നൊക്കെ ചോദിച്ചിരുന്നു.

Also read; പ്രണയം തോന്നിയത് ആ ഒരാളോടാണ്, ആളുടെ പേര് പറഞ്ഞാൽ അടിയാകും; കുടുംബവിളക്കിലെ നായികമാരുടെ ആരാധനാ പുരുഷൻ ആരാണെന്ന് അറിയാമോ

പക്ഷേ തനിക്ക് ഛർദ്ദിയൊന്നും തന്നെ ഉണ്ടായില്ലെന്ന് പറയുകയാണ് മഷൂറ. ഓരോരുത്തരുടെ പ്രഗ്‌നൻസിയും വ്യത്യസ്തമാണ്. ഞാൻ പഴയത് പോലെ തന്നെയായിരുന്നു. വലിയ പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല, കുഞ്ഞ് ആണായാലും പെണ്ണായാലും സന്തോഷമാണ്. എനിക്ക് ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെന്നും മഷൂറ പറയുന്നു.

Advertisement