ബോളിവുഡ് താരസുന്ദരി മല്ലികാ ഷെരാവത്ത് കേവലം ഒരു ഗ്ലാമർ നടി മാത്രമല്ല . ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ്. തനിക്ക് സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായതിന്റെ പേരിൽ പല പ്രോജക്ടുകളും നഷ്ടമായിട്ടുണ്ടെന്ന മല്ലികയുടെ തുറന്നുപറച്ചിൽ വലിയ വാർത്തയായിരുന്നു. നായകന്മാർ പലപ്പോഴും തനിക്ക് പകരം അവരുടെ കാമുകിമാരെ അഭിനയിപ്പിച്ചിട്ടുണ്ട്. അങ്ങനെ 20 30 സിനിമകൾ നഷ്ടമായിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്.
ഇപ്പോൾ മല്ലികയുടെ തന്നെ മറ്റൊരു തുറന്നുപറച്ചിലാണ് ബോളിവുഡിനെ പിടിച്ചുകുലുക്കുന്നത്. കപിൽ ശർമ്മയുമായി നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന തന്റെ ദുരനുഭവം മല്ലിക വെളിപ്പെടുത്തിയത്. ആളുകൾ ചപ്പാത്തിയും മറ്റും ഹോട്ടായിരിക്കാൻ മല്ലികയുടെ ചിത്രമുള്ള പത്രങ്ങളും പോസ്റ്ററുകളും കൊണ്ട് പൊതിയുന്നതായി അഭ്യൂഹങ്ങളുണ്ടല്ലോ എന്ന ചോദ്യമാണ് നടിയെ തുറന്നുപറച്ചിലിന് പ്രേരിപ്പിച്ചത്.
തന്റെ വയറ്റിൽ മുട്ട പൊരിച്ചെടുക്കുന്ന രംഗം ചിത്രീകരിക്കണമെന്ന് ഒരു നിർമ്മാതാവ് ആവശ്യപ്പെട്ടു. ഈ രംഗത്തിലൂടെ തന്റെ ഹോട്ട്നസ്സ് ചിത്രീകരിക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ സീക്വൻസ് ചിത്രീകരിക്കാൻ താൻ വിസമ്മതിച്ചെന്നും മല്ലിക പറഞ്ഞു.
നായകന്മാരുമായും സംവിധായകരുമായി ശരീരം പങ്കിടാൻ തയാറാകാതിരുന്നത് കൊണ്ടും തനിക്ക് ഒട്ടേറെ അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന മല്ലികയുടെ വാക്കുകൾ കഴിഞ്ഞദിവസം വലിയ വാർത്തയായിരുന്നു. ‘ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും സ്‌ക്രീനിൽ ചുംബിക്കുകയും ഗ്ലാമർ വേഷത്തിൽ അഭിനയിക്കുകയും ചെയ്താൽ ദുർനടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതൽ. സ്‌ക്രീനിലെ കഥാപാത്രങ്ങൾ കണ്ട് ജീവിതത്തിലും എളുപ്പത്തിൽ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവർ നിരവധി പേരാണ്.’ മല്ലിക തുറന്നടിക്കുന്നു.
നിങ്ങൾക്ക് സ്‌ക്രീനിൽ അഴിഞ്ഞാടാമെങ്കിൽ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടക്ക പങ്കിടരുതോയെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. ദുർനടത്തിപ്പുക്കാരിയായ സ്ത്രീയായി മനസ്സിൽ കണക്കുകൂട്ടി അമിത സ്വതന്ത്ര്യമെടുക്കാമെന്ന് ചിന്തിച്ച് പല സംവിധായകരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും മല്ലിക പറയുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുമ്‌ബോൾ തന്നെ രാജ്യദ്രോഹി എന്ന രീതിയിലാണ് പലരും മുദ്ര കുത്തുന്നതെന്നും മല്ലിക തുറന്നുപറയുന്നു.