സ്വന്തം പോക്കറ്റിൽ നിന്ന് ഒരു കോടി രൂപയാണ് വാക്കിന്റെ മാത്രം ഉറപ്പിൽ മോഹൻലാൽ നൽകിയത്, കടപ്പാട് വ്യക്തമാക്കി നിർമ്മാതാക്കളുടെ സംഘടന

27

കഴിഞ്ഞ ദിവസാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. നടന്മാരായ മമ്മൂട്ടിയും മോഹൻലാലും മധുവും ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയിരുന്നു.

സ്വന്തമായൊരു ആസ്ഥാനം എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ വർഷങ്ങളുടെ കാത്തിരിപ്പു മാത്രമല്ല സാമ്പത്തിക ക്ലേശങ്ങളും ഏറെ സഹിക്കേണ്ടി വന്നുവെന്നു പറഞ്ഞ നിർമ്മാതാക്കൾ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകി സഹായിച്ച മോഹൻലാലിനോടുള്ള കടപ്പാടും ചടങ്ങിൽ വ്യക്തമാക്കി.

Advertisements

‘പണം കണ്ടെത്താൻ പല വഴികൾ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ താര സംഘടനായ ‘അമ്മ’യുടെ ഫണ്ടിൽ നിന്നും പണം സ്വരൂപിക്കാനും ശ്രമം നടത്തി.

സാങ്കേതിക പ്രശ്നങ്ങൾ ഇവിടെയും തടസമായി. ഇവിടെയാണ് മോഹൻലാൽ സഹായവുമായി എത്തിയത്. സ്വന്തം പോക്കറ്റിൽ നിന്ന് ഒരു കോടി രൂപയാണ് ലാൽ നിർമ്മാതാക്കളുടെ സംഘടനയ്ക്കായി നൽകിയത്.

തിരികെ നൽകുമെന്ന വാക്കിന്റെ മാത്രം ഉറപ്പിലാണ് ലാൽ പണം തന്നതെന്നും ലാലിന്റെ ഈ സഹായമാണ് കെട്ടിടം നിർമ്മിക്കാനുളള മുഖ്യപ്രേരണയായതെന്നും സംഘടനയുടെ അധ്യക്ഷൻ സുരേഷ്‌കുമാർ പറഞ്ഞു.

കൊച്ചി പുല്ലേപ്പടിയിലെ അരങ്ങത്ത് ക്രോസ് റോഡിലാണ് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ആസ്ഥാന മന്ദിരമൊരുങ്ങിയത്.

അഞ്ചു നിലയിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് കെട്ടിടത്തിന്റെ നിർമ്മാണം. മിനി പ്രിവ്യു തിയേറ്ററും എല്ലാ സജ്ജീകരണങ്ങളുമുളള കോൺഫറൻസ് ഹാളും മുറികളുമെല്ലാമടങ്ങുന്നതാണ് കെട്ടിടം.

Advertisement