സൂക്ഷിച്ചു നോക്കേണ്ടെടാ ഉണ്ണി, ഇത് ഞാൻ തന്നെയാ: ഫ്രീക്കൻമാരെ ഞെട്ടിച്ച് ജയറാം

34

പുതിയ തെലുങ്ക് ചിത്രത്തിനായി വ്യത്യസ്ത ഗെറ്റപ്പിലെത്തിയിരിക്കുന്ന ജയറാമിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുക്കുകയാണ് മലയാള സിനിമ മാറിയപ്പോൾ പഴയ നടന്മാരൊക്കെ കഥാപാത്രങ്ങൾക്ക് വേണ്ടി ലുക്ക് മാറ്റി പരീക്ഷണം നടത്തിയിരുന്നു.

സൂപ്പർ താരങ്ങൾ വരെ ആ പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ കുറച്ചുകാലം അതിലൊന്നും പെടാതെ ഒഴിഞ്ഞു മാറി നടക്കുകായിരുന്നു ജനപ്രിയ നായകൻ ജയറാം. എന്നാൽ ഈയിടെ പുറത്തിറങ്ങിയ സത്യ എന്ന ചിത്രത്തിൽ ജയറാം സാൾട്ട് എൻ പെപ്പർ ലുക്ക് ഒന്ന് പരീക്ഷിച്ചിരുന്നു.

Advertisements

കൂടാതെ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിൽ തല മൊട്ടയടിച്ചും ജയറാം അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജയറാമിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തെന്നിന്ത്യൻ താരം അല്ലു അർജുനുമായി അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാം പുതിയ ലുക്ക് പരീക്ഷിച്ചിരിക്കുന്നത്.

ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛന്റെ വേഷമാണ് ജയറാം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. തലമുടിയുടെ ഇരു ഭാഗങ്ങളും ട്രിം ചെയ്ത് ശരീര വണ്ണം കുറച്ച് കറുത്ത ടീ ഷേർട്ടിലാണ് ജയറാമിന്റെ പുതിയ ലുക്ക്. ജയറാം തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. ചിത്രം ഇതിനോടകം ഫേസ്ബുക്കിൽ വൈറലാണ്.

ചിത്രം പങ്കുവച്ച സംവിധായകൻ ഒമർ ലുലു കുറിച്ചത് ഇങ്ങനെ, ഫ്രീക്കൻമാർ ഒരു സ്റ്റെപ്പ് അകലം പാലിച്ചോ, ജയറാമേട്ടൻ ഓൺ ഫയർ എന്നായിരുന്നു. പുതിയ ചിത്രത്തിൽ അല്ലു അർജുന്റെ മകനായിട്ടാണോ അഭിനയിക്കുന്നത് എന്നും ആരാധകർ കമന്റിലൂടെ ചോദിക്കുന്നുണ്ട്.

Advertisement