അഭിനയ രംഗത്തേക്ക് ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറ സാന്നിധ്യമായി മാറയ താരമാണ് അനുശ്രീ എന്ന പ്രകൃതി. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ.
സീരിയൽ ക്യാമറാമാൻ വിഷ്ണുവിനെ ആണ് അനുശ്രീ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആയിരുന്നു വിഷ്ണു. പ്രണയത്തിൽ ആയിരുന്ന ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുക ആയിരുന്നു.
വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയതോടെയാണ് വിവാഹ കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.
വീട്ടുകാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജൻമം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു.
തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം താരത്തിന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. ഇതിനിയെ താനും വിഷ്ണുവും വേർപിരിഞ്ഞു എന്ന സൂചനകളും താരം നൽകിയിരുന്നു.
ഇപ്പോളിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുത്തപ്പോൾ അനുശ്രി പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്. ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടെയും ദാമ്പത്യം വിജയിച്ചിട്ടില്ല.
എന്റെ വിവാഹവും പ്രണയ വിവാഹമായിരുന്നു എന്നാണ് അനുശ്രീ വേദിയിൽ വെച്ച് പറഞ്ഞത്.
അതേ സമയം നേരത്തെ തന്റെ വിവാഹ മോചനം സൂചിപ്പിക്കുന്ന ഒരു കുറിച്ച് അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരുന്നു. തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വന്നതിനെ തുടർന്നാണ് അനുശ്രീ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.