മലയാളത്തിലെ യുവ നടൻ ടൊവീനോ തോമസ് നായകനായെത്തിയ സലിം അഹമ്മദ് ചിത്രം ആൻഡ് ദി ഓസ്‌കാർ ഗോസ്ടു നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. അതിനിടയിൽ സലിം അഹമ്മദിന്റെ അടുത്ത ചിത്രത്തിൽ നായകൻ മമ്മൂട്ടിയാണെന്നാണ് റിപ്പോർട്ട്.
കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.
Advertisements
മുമ്പ് മമ്മൂട്ടിയുമൊത്ത് തനിക്ക് വീണ്ടും ഒരു ചിത്രം ചെയ്യാൻ താൽപര്യമുണ്ടെന്ന് സലിം അറിയിച്ചിരുന്നു. എന്തായാലും പത്തേമാരിയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു സിനിമയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാവുമെന്നാണ് അറിയുന്നത്. ഈ കുട്ടുകെട്ട് വീണ്ടും വിജയമാവർത്തിക്കുമോയെന്നാണ് പ്രേക്ഷകരും സിനിമാലോകവും ഉറ്റുനോക്കുന്നത്.
Advertisement