മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഡയറക്ടർ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ച്ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്ന് സൂചന. 2020 വിഷു ചിത്രമായി പ്രദർശനത്തിന് എത്തിക്കാനാണ് പദ്ധതിയെന്നാണ് അറിയുന്നത്.
ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി സംവൃത സുനിൽ എത്തുമെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. സംവൃത നായികയായ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്ന ചിത്രം ഈയാഴ്ച റിലീസ് ചെയ്യുകയാണ്.
നേരറിയാൻ സിബിഐ, പോത്തൻവാവ, ദി കിംഗ് ആൻറ് ദി കമ്മീഷണർ എന്നീ മമ്മൂട്ടിച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് സംവൃത. സത്യൻ അന്തിക്കാട് മമ്മൂട്ടി ടീം ഒരുമിക്കുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ഇക്ബാൽ കുറ്റിപ്പുറമാണ്.
ഒരു ഇന്ത്യൻ പ്രണയകഥ, ജോമോൻറെ സുവിശേഷങ്ങൾ എന്നീ സത്യൻ സിനിമകൾ എഴുതിയത് ഇക്ബാലായിരുന്നു.
അർത്ഥം, കളിക്കളം, ശ്രീധരൻറെ ഒന്നാം തിരുമുറിവ്, ഗോളാന്തരവാർത്ത, ഒരാൾ മാത്രം തുടങ്ങിയവയാണ് സത്യൻ മമ്മൂട്ടി ടീമിന്റെ മറ്റു സിസിമകൽ സിനിമകൾ.
20 വർഷത്തെ വലിയ ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുന്നത്.