വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും പ്രധാന വേഷത്തിലെത്തുന്ന ഡിയർ കോമ്രേഡിലെ കോമ്രേഡ് ആന്തം റിലീസ് ചെയ്തു.
നാലുഭാഷകളിലായി എത്തുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ, വിജയ് സേതുപതി, വിജയ് ദേവരകൊണ്ട എന്നിവരാണ് ഗാനം ആലപിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണു സംഗീതം.
Advertisements
മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നട ഭാഷയിലും ചിത്രം എത്തുന്നു. മലയാളം പതിപ്പിലെ ഗാനമാണ് ദുൽഖർ പാടിയിരിക്കുന്നത്. തമിഴിൽ വിജയ് സേതുപതിയും തെലുങ്കിൽ വിജയ് ദേവരക്കൊണ്ടയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡിയർ കോമ്രേഡ്’. ആക്ഷൻ ഡ്രാമയായാണ് ചിത്രം എത്തുന്നത്. ഭരത് കമ്മയാണ് ചിത്രത്തിന്റെ സംവിധാനം. സുജിത്ത് സാരംഗാണ് ഛായാഗ്രഹണം. ജൂലായ് 26ന് ഡിയർ കോമ്രേഡ് തിയറ്ററുകളിലെത്തും.
Advertisement