ഷക്കീലയ്ക്കൊപ്പം അഭിനയിച്ചപ്പോഴാണ് ആദ്യമായി പോസ്റ്ററിൽ പടം വന്നത്; കൂടുതൽ പ്രതിഫലം ലഭിച്ചതും അപ്പോൾ തന്നെ: സാലു കൂറ്റനാട് വെളിപ്പെടുത്തുന്നു

290

മലയാളത്തിന്റെ ക്ലാസ് സംവിധായകൻ ലോഹിതദാസിന്റെ പ്രീയ നടനായിരുന്നു സാലു കൂറ്റനാട്. ഈ പേര് ഇപ്പോൾ മലയാളിക്ക് അത്ര പരിചിതമല്ലെങ്കിലും ചെങ്കോലില മധുരം ജീവാമൃത ബിന്ദു എന്ന പാട്ട് ഒരു വട്ടമെങ്കിലും കണ്ടവർ ആ മുഖം മറക്കാറായിട്ടില്ല. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ നിരവധി സിനിമകളിൽ നാട്ടിൻപുറത്തുകാരനായും, ഡ്രൈവറായും, അയൽക്കാരനായുമെല്ലാം പരിചിതമായ ആ മുഖം സിനിമയിൽ നിന്ന് അപ്രത്യക്ഷമായത് പതുക്കെ ആയിരുന്നു. ബാബുരാജ് സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫിയിലൂടെ തിരിച്ചു വരവിന് ശ്രമിക്കുന്ന താരത്തോട് സിനിമയിൽ നിന്ന് കാണാതായത് എങ്ങനെ എങ്ങനെ എന്ന് ചോദിച്ചാൽ പറയാൻ അദ്ദേഹത്തിനും അറിയില്ല. തനിക്കു ലഭിച്ചിരുന്ന കഥാപാത്രങ്ങൾ സിനിമയിൽ കുറഞ്ഞു വന്നപ്പോൾ പതിയെ സംഭവിച്ചതാണ് മാറ്റമെന്നാണ് സാലു കൂറ്റനാട് പറയുന്നത്. മുൻ നിര ചിത്രങ്ങൾ കുറഞ്ഞു വന്നെങ്കിലും ചെറിയ കഥാപാത്രങ്ങളായി സിനിമയിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ ഒരു തിരിച്ചു വരവ് എന്ന് പറയാൻ കഴിയുന്ന അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങൾ ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൊർണൂർ ഗസ്റ്റ് ഹൗസിലെ ലോഹിതദാസിന്റെ എഴുത്താണ് സിനിമയിലേക്ക് തന്നെ എത്തിച്ചതെന്ന് സാലു കൂറ്റനാട് പറഞ്ഞു. ഷൊർണൂരിൽ വച്ച് ലോഹിതദാസിനെ പരിചയപ്പെടുകയും സല്ലാപത്തിൽ വേഷമുണ്ടെന്നറിയിച്ച് വിളിക്കുകയുമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പരിസര പ്രദേശത്തായത് കൊണ്ട് തന്നെ പ്രൊഡക്ഷന് വേണ്ട സഹായങ്ങളും ചെയ്തു. അതിനു ശേഷമാണ് ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് കഥാപാത്രങ്ങൾ ലഭിച്ചു തുടങ്ങിയത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അക്കാലത്ത് തന്റെ ചിത്രം ഒരു പോസ്റ്ററിൽ ആദ്യമായി അടിച്ചു വന്നത് ഒരു ഷക്കീല ഷക്കീലയ്ക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചതും അതിനു തന്നെ. സാധാരണ സിനിമകളിലെ പോലെ തന്നെ പോലെ ചെറിയ കഥാപാത്രങ്ങൾ തന്നെയായിരുന്നു അത്തരം ചിത്രങ്ങളിലും, അതിന്റെ പേരിൽ ആരും കളിയാക്കുകയോ മറ്റും ചെയ്തിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരതൻ, കമൽ, ലോഹിതദാസ്,സത്യൻ അന്തിക്കാട്, ബാലു കിരിയത്ത്, സുന്ദർദാസ്, ഹരികുമാർ, അനിൽ ബാബു തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സല്ലാപം, അയാൾ കഥയെഴുതുകയാണ്, ചമയം, ഗോളാന്തരവാർത്ത, മിമിക്‌സ് സൂപ്പർ, ഉദ്യാനപാലകൻ, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, കാരുണ്യം, കുടമാറ്റം, സമ്മാനം, നാരായം, പാഥേയം, വെങ്കലം, ഗർഷോം ,മൈഡിയർ കരടി തുടങ്ങി മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച സാലുവിന്റെ രൂപവും ശബ്ദവും അദ്ദേഹത്തെ മലയാളിക്ക് പ്രിയപ്പെട്ടതാക്കി. 2013ൽ പുറത്തിറങ്ങിയ ഷട്ടറിൽ ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു. ഇപ്പോൾ സോൾട്ട് ആൻഡ് പെപ്പറിന്റെ സ്പിൻ ഓഫായ ബ്ലാക്ക് കോഫിയിൽ ഒരു കഥാപാത്രം ചെയ്യുന്നു. ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സെക്യൂരിറ്റിയുടെ വേഷമാണ് സാലുവിന്. പായ്ക്കപ്പൽ, കൈമാറ്റം,പ്രകാശന്റെ ഒരു ദിവസം, മക്കന തുടങ്ങി കുറച്ചു ചിത്രങ്ങളും ഇനി പുറത്തിറങ്ങാനുണ്ട്. (കടപ്പാട്: ദ ക്യൂ, വിഎസ് ജിനേഷ് )

Advertisement